ഹൈകോടതിയെ അതിരൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ വീണ്ടും
text_fieldsതിരുവനന്തപുരം: ഹൈകോടതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ. സുധാകരൻ എം.പി. ശുഹൈ ബ് വധക്കേസിെല അപ്പീൽ ഹരജിയിൽ വിവരമില്ലാത്തതും കേസിെൻറ സത്യസന്ധതയോട് അൽപ ംപോലും നീതി പുലർത്താത്തതുമായ വിധിയാണ് ഹൈകോടതി ജഡ്ജിയുടേത്. കേസ് നടത്തിപ്പി ന് ഖജനാവിലെ ലക്ഷങ്ങൾ ചെലവഴിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്ത ിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടന്ന കുറ്റവിചാരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്ന് അഭിഭാഷകനെ കൊണ്ടുവന്നത് വാദിച്ചു ജയിക്കാനല്ല, ജഡ്ജിയെ കീഴടക്കി ജയിക്കാനായിരുന്നുവെന്ന് സുധാകരൻ തുറന്നടിച്ചു. സ്വന്തം അഭിഭാഷകെര ഒഴിവാക്കിയാണ് ലക്ഷങ്ങൾ ചെലവാക്കി ഇേദ്ദഹത്തെ എത്തിച്ചത്. അദ്ദേഹത്തിെൻറ ജഡ്ജിയായ പിതാവും അപ്പീലിൽ വിധി പറഞ്ഞ ഹൈകോടതി ജഡ്ജിയും സുഹൃത്തുക്കളാണ്. കീഴ്ക്കോടതിയെ സമീപിച്ചിെല്ലന്ന് പറഞ്ഞാണ് സി.ബി.െഎ അന്വേഷണ ആവശ്യം കോടതി തള്ളിയത്.
അധികാരപരിധി ഇല്ലെങ്കിൽ അപ്പീൽ ഹരജി എങ്ങനെ ഫയലിൽ സ്വീകരിച്ച്, വാദംകേെട്ടന്ന് ഹൈകോടതി വ്യക്തമാക്കണം. വിശ്വാസ്യത ഉണ്ടാകുംവിധം നല്ല വിധിന്യായംപോലും എഴുതാൻ കഴിയാത്ത വിധിയാണ് ജഡ്ജിയുടേത്. ജുഡീഷ്യറിക്കുണ്ടായ അപചയത്തിന് തെളിവാണ് വിധി. ഇക്കാര്യങ്ങൾ പറഞ്ഞതിെൻറ പേരിൽ കോടതിയലക്ഷ്യം നേരിടേണ്ടിവന്നാൽ സന്തോഷപൂർവം അത് സ്വീകരിക്കാൻ ഒരുക്കമാണ്.
നിലവിലെ അന്വേഷണത്തിൽ ഷുഹൈബിെൻറ മാതാപിതാക്കൾക്ക് വിശ്വാസമില്ല. കേസിൽ ഏത് കൊലകൊമ്പനെ രക്ഷിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചാലും നടക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. സ്വന്തം നിഴലിനെപോലും മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്ന് യോഗം ഉദ്ഘാടനം െചയ്ത കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഖജനാവിലെ പണം കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി കൊള്ളയടിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.