ആർ.എസ്.എസും ശബരിമലയും തുണ; കെ. സുരേന്ദ്രന് സാധ്യതയേറി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസും ശബരിമല പ്രക്ഷോഭവും നൽകുന്ന തുണയിൽ ബി.ജെ.പി സംസ്ഥാ ന അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രന് സാധ്യതയേറി. കഴിഞ്ഞദിവസം എറണാകുളത്ത് സം ഘ്പരിവാർ സംഘടനകളുടെ യോഗം സമവായത്തിന് ശ്രമിച്ചെങ്കിലും പൂർണമായും ഫലം കണ്ടി രുന്നില്ല. ആർ.എസ്.എസിെൻറ പിന്തുണയാണ് സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രെൻറ ക രുത്ത്. പാർട്ടിക്കുള്ളിലും സംഘ്പരിവാർ നേതാക്കളുടെ പിന്തുണ കൂടുതലായി ലഭിച്ചത് സുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് സൂചന. ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം ഉണ്ടായേക്കും.
പി.എസ്. ശ്രീധരൻപിള്ളയെ മിേസാറം ഗവർണറായി നിയമിച്ചതോടെയാണ് കേരളത്തിൽ പാർട്ടിക്ക് േനതൃത്വം നഷ്ടമായത്. പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള സമവായ ശ്രമങ്ങൾ ഫലംകണ്ടില്ല. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, മുൻ പ്രസിഡൻറുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിങ്ങനെ പല പേരുകൾ പ്രസിഡൻറ് സ്ഥാനത്തേക്ക് മാറിമറിഞ്ഞു. അതിനൊടുവിലാണ് കേന്ദ്രമന്ത്രി വി. മുരളീധരെൻറ വിശ്വസ്തനായ കെ. സുരേന്ദ്രൻ പ്രസിഡൻറാകാൻ സാധ്യത വർധിച്ചത്.
പി.കെ. കൃഷ്ണദാസ് നേതൃത്വം നൽകുന്ന എതിർപക്ഷത്തെക്കൂടി തൃപ്തിപ്പെടുത്തി സമവായമുണ്ടാക്കി പ്രസിഡൻറിനെ പ്രഖ്യാപിക്കാനുള്ള അവസാനവട്ട ശ്രമമാണ് പുരോഗമിക്കുന്നത്. ജില്ല പ്രസിഡൻറുമാരെയും ഉടൻ പ്രഖ്യാപിക്കും. അതിൽ കൃഷ്ണദാസ് പക്ഷത്തിന് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കുമ്മനം രാജശേഖരനെ ദേശീയ വൈസ് പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങളിലൊന്നിലേക്ക് പരിഗണിക്കുമെന്നാണറിയുന്നത്.
തിരുവനന്തപുരം ജില്ല പ്രസിഡൻറായി മുൻ വക്താവ് വി.വി. രാജേഷ് എത്തുമെന്നാണ് വിവരം. കോട്ടയത്ത് എൻ. ഹരി, തൃശൂരിൽ അഡ്വ. കെ.കെ. അനീഷ്, പാലക്കാട് ഇ. കൃഷ്ണദാസ്, കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അശോകൻ കുളനട, ആലപ്പുഴയിൽ എം.വി. ഗോപകുമാർ എന്നിവർക്കാണ് മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.