കല്യാൺ സിങ് വീണ്ടും ബി.ജെ.പിയിൽ
text_fieldsലഖ്നോ: രാജസ്ഥാൻ ഗവർണറായി അഞ്ചു വർഷം കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ കല ്യാൺസിങ് വീണ്ടും ബി.ജെ.പിയിൽ ചേർന്നു. പദവി ഒഴിഞ്ഞതോടെ ബാബരി മസ്ജിദ് തകർത്ത കേസി ൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് വിചാരണ നേരിടാൻ ഇദ്ദേഹത്തിനുണ്ടായിരുന്ന ഭര ണഘടന പരിരക്ഷയും ഒഴിവായി.
കല്യാൺസിങ് യു.പി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 1992ൽ ബാബരി മസ്ജിദ് തകർത്തത്. ഗവർണർ പദവി ഒഴിഞ്ഞാൽ കല്യാൺസിങ്ങിെന പ്രതിയായി കണക്കാക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐയോട് നിർദേശിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കാൻ അനുവദിക്കില്ലെന്ന് ഇദ്ദേഹം ദേശീയോദ്ഗ്രഥന കൗൺസിലിന് ഉറപ്പുനൽകിയിരുന്നു.
കല്യാൺസിങ്, യു.പി ബി.ജെ.പി പ്രസിഡൻറ് സ്വതന്ത്രദേവ് സിങ്ങിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കല്യാൺസിങ്ങിെൻറ മകനും ലോക്സഭാംഗവുമായ രജ്വീർ സിങ്ങും പേരക്കുട്ടിയും യു.പി ധനകാര്യ സഹമന്ത്രിയുമായ സന്ദീപ് സിങ്ങും സന്നിഹിതരായിരുന്നു. സെപ്റ്റംബർ മൂന്നിനാണ് കല്യാൺസിങ്ങിെൻറ കാലാവധി അവസാനിച്ചത്. കൽരാജ് മിശ്രയാണ് പുതിയ രാജസ്ഥാൻ ഗവർണർ.
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചു. വിചാരണയിൽനിന്ന് പ്രതിരോധം നൽകിയിരുന്ന ഗവർണർ പദവിയിൽനിന്ന് മാറിയതിനു പിന്നാലെയാണ് കല്യാൺ സിങ്ങിനെതിരെ സി.ബി.ഐ നീക്കം. രാജസ്ഥാൻ ഗവർണറായിരുന്ന 87കാരൻ അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.