കമൽ ഹാസന് മുഖ്യമന്ത്രിയാകാം, സിനിമയിൽ മാത്രം -തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: കമൽ ഹാസന് സിനിമയിൽ മാത്രമേ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് സഹകരണ മന്ത്രിയുമായ സെല്ലൂർ കെ. രാജു. കമൽ ഹാസൻ നല്ല നടനാണ്. പക്ഷേ, രാഷ്ട്രീയത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ജനം തയാ റല്ലെന്നതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നത് -മന്ത്രി പറഞ്ഞു. കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം (എ ം.എൻ.എം) പാർട്ടി വിപുലീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിനിമയിൽ അഭിനയിക്കില്ലെന്നാണ് പാർട്ടി രൂപവത്കരണ സമയത്ത് കമൽ പറഞ്ഞത്. എന്നാൽ, ഇത് കമൽ പാലിച്ചില്ല. സിനിമയിലും ടി.വി ഷോകളിലും ഒരുപോലെ അഭിനയിക്കുന്നുണ്ട്. തമിഴ് ജനതയുടെ ഹൃദയത്തിൽ ഇടംനേടിയ നേടിയ അഭിനേതാവ് എം.ജി.ആർ മാത്രമാണ്. പക്വതയുള്ള രാഷ്ട്രീയക്കാരനായി കമലിനെ ജനം കാണുന്നില്ല -സെല്ലൂർ കെ. രാജു പറഞ്ഞു.
അതേസമയം, രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനത്തിൽ മൃദുസമീപനമാണ് മന്ത്രി പുലർത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ രജനീകാന്ത് പിന്തുണച്ചത് സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കമൽ ഹാസനെതിരായ മന്ത്രിയുടെ പ്രസ്താവനയെ എം.എൻ.എം തള്ളി. പാർട്ടിയുടെ വളർച്ചയിൽ എ.ഐ.എ.ഡി.എം.കെക്ക് ഉള്ള ഉത്കണ്ഠയാണ് പ്രസ്താവനക്ക് പിറകിലെന്നും എം.എൻ.എം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.