കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് മത്സരിക്കും
text_fieldsപാറ്റ്ന: സി.പി.ഐ യുവനേതാവ് കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കും . കനയ്യ കുമാർ ബിഹാറിലെ മഹാസഖ്യം വിട്ടതോടെയാണ് സീറ്റ് നൽകാൻ തീരുമാനമായത്.
ആർ.ജെ.ഡി- കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ കനയ്യ കുമാറിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിൽ ആർ.ജെ.ഡി സ്ഥാനാർഥിക്കാണ് ബെഗുസരായി സീറ്റ് നൽകിയത്. സി.പി.ഐക്കോ സി.പി.എമ്മിനോ സീറ്റ് നൽകിയിട്ടില്ലെന്ന് സഖ്യം അറിയിച്ചു.
സീറ്റ് പങ്കുവെച്ച ഫോർമുലയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിന് മഹാസഖ്യത്തെ ഇടതുപാർട്ടികൾ വിമർശിച്ചു. സംസ്ഥാനത്തെ യാഥാർഥ്യങ്ങളുമായി യോജിക്കാത്തതാണ് സഖ്യത്തിൻറെ ഫോർമുലയെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തി. കൂടുതൽ സീറ്റുകൾ വേണമെന്ന സി.പി.എമ്മിൻെറ ആവശ്യം നിരസിച്ചതിനെ തുടർന്ന് പാർട്ടി സഖ്യം വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.