‘‘ ട്രംപിൻെറ കണ്ണിൽ നോക്കുന്നില്ലേ; 56 ഇഞ്ച് നെഞ്ചളവ് എവിെടപ്പോയി?’’
text_fieldsന്യൂഡൽഹി: ട്രംപിൻെറ ഭീഷണിക്കുപിന്നാലെ മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ ്റുമതി നിയന്ത്രണം ഭാഗികമായി നീക്കിയ ഇന്ത്യയുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ.
കപിൽ സി ബലിൻെറ ട്വീറ്റിങ്ങനെ:
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് യു.പി.എക്ക് നൽകിയ ഉപദേശം ഇപ്പോൾ ഓർക്കുന്നു. അവരുടെ കണ്ണിൽ നോക്കൂ എന്നായിരുന്നു അത്. ഇത് ട്രംപിൻെറ കണ്ണിൽ നോക്കാനുള്ള സമയമാണ്. പക്ഷേ ട്രംപിൻെറ ഭീഷണിക്കുമുമ്പിൽ വഴങ്ങി നിങ്ങളത് നൽകി. 56 ഇഞ്ച് നെഞ്ചളവ് ഇപ്പോൾ എവിടെപ്പോയി?
ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. ലോകകാര്യങ്ങളിൽ ദശാബ്ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക് അത് സ്വന്തമാകൂവെന്നും ശശി തരൂർ തുറന്നടിച്ചിരുന്നു.
Lifting temporary ban on hydroxychloroquine and paracetamol
— Kapil Sibal (@KapilSibal) April 7, 2020
Modiji :
UPA remembers your advice on Chinese intrusions . You said
Look them in the eye
Was time to look Trump in the eye
But
He threatened, you gave in
Where is the 56 inch chest ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.