കർണാടകയിൽ സഖ്യം തോറ്റമ്പി; ഭരണപ്രതിസന്ധി രൂക്ഷമാവും
text_fieldsബംഗളൂരു: കോൺഗ്രസ്-ജെ.ഡി എസ് സഖ്യത്തിെൻറ പ്രതീക്ഷകൾ തകർത്ത് ബി.ജെ.പി കർണാടകയ ിൽ ചരിത്രം കുറിച്ചു. സംസ്ഥാനത്ത് കോൺഗ്രസിെൻറ ഏറ്റവും വലിയ തോൽവി കണ്ട ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28ൽ 25 സീറ്റിലും ജയിച്ച് ബി.ജെ.പി റെക്കോഡിട്ടു. ബി.ജെ.പിക്കെതി രെ കോൺഗ്രസും ജെ.ഡി-എസും തീർത്ത സഖ്യം കർണാടകയിൽ പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നു മാ ത്രമല്ല സഖ്യതീരുമാനം പല സീറ്റുകളിലും തിരിച്ചടിക്കുകയും ചെയ്തു. ഇത് വരും ദിവസങ്ങളിൽ കർണാടകയിലെ ഭരണസഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കും. 2009ൽ 19 സീറ്റുകൾ നേടിയതായിരുന്നു ബി.ജെ.പിയുടെ ഇതുവരെയുള്ള മികച്ച നേട്ടം.
2014ൽ ഒമ്പത് സീറ്റ് നേടിയ കോൺഗ്രസും രണ്ട് സീറ്റ് നേടിയ ജെ.ഡി-എസും ഇത്തവണ ഒറ്റ സീറ്റിലൊതുങ്ങി. ബംഗളൂരു റൂറലിൽ മന്ത്രി ഡി.കെ. ശിവകുമാറിെൻറ സഹോദരൻ ഡി.കെ. സുരേഷ് കോൺഗ്രസിെൻറയും ഹാസനിൽ ദേവഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ജെ.ഡി-എസിെൻറയും സിറ്റിങ് സീറ്റ് നിലനിർത്തി. മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷ് അട്ടിമറി ജയംനേടി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുെട മകൻ നിഖിൽ കുമാരസ്വാമിയെ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനാണ് സുമലത പരാജയപ്പെടുത്തിയത്.
മുൻ പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയടക്കം ജെ.ഡി-എസിെൻറ ഏഴിൽ ആറു സ്ഥാനാർഥികളും കോൺഗ്രസിെൻറ 21ൽ 20 സ്ഥാനാർഥികളും തോറ്റു. മുതിർന്ന നേതാക്കളായ മല്ലികാർജുന ഖാർഗെ കലബുറഗിയിലും എം. വീരപ്പമൊയ്ലി ചിക്കബല്ലാപുരയിലും കെ.എച്ച്. മുനിയപ്പ കോലാറിലും തോറ്റു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളായ കലബുറഗിയിലും ബെള്ളാരിയിലും ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാക്കൾ ജയം നേടി. കലബുറഗിയിൽ ഉമേഷ് ജാദവും ബെള്ളാരിയിൽ ദേവേന്ദ്രപ്പയുമാണ് ജയിച്ചത്. ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർഥിയായ നടൻ പ്രകാശ്രാജ് 28906 വോട്ടുമായി മൂന്നാം സ്ഥാനത്തായി.
ഇതോടൊപ്പം പുറത്തുവന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളായ ചിഞ്ചോളി, കുന്ദേഗോള എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചിഞ്ചോളിയിൽ കോൺഗ്രസ് തോൽവി വഴങ്ങി. മുൻ കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവിെൻറ മകൻ അവിനാഷ് ജാദവാണ് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. ഇതോടെ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 105 ആയി. 113 ആണ് കേവല ഭൂരിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.