കർണാടക ഒാഡിയോ ടേപ് വിവാദം: നിയമസഭയിൽ തെറ്റ് സമ്മതിച്ച് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടക സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ഒ ാപറേഷൻ താമരക്ക് തെളിവായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറ ത്തുവിട്ട ഒാഡിയോ ടേപ് വിവാദം ചൊവ്വാഴ്ചയും നിയമസഭ ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കി. ഇതുസംബന്ധിച്ച് കർണാടക പൊലീസിെൻറ പ്രത്യേക അന്വേഷണത്തെ ബി.ജെ.പി എം.എൽ.എമാർ എതിർത്തു. സർക്കാർ ഏജൻസികൾക്ക് ഇക്കാര്യം അന്വേഷിക്കാൻ കഴിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബി.ജെ.പി എം.എൽ.എ ജെ.സി. മധുസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു. സംഭവിച്ചത് തെറ്റാണെന്നും അത് അംഗീകരിക്കുന്നുവെന്നും സുഹൃത്തെന്ന നിലയിൽ നടപടി ഒഴിവാക്കണമെന്നും മധുസ്വാമി ആവശ്യപ്പെട്ടു. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ താങ്കളുടെ മേൽനോട്ടത്തിൽ നിയമസഭ ഉന്നതാധികാര സമിതിയാകണം അന്വേഷിക്കേണ്ടതെന്നും മധുസ്വാമി വാദിച്ചു. ബി.ജെ.പി എം.എൽ.എമാരായ ബി. ശ്രീരാമുലു, കെ.ജി. ബൊപ്പയ്യ തുടങ്ങിയവർ ഇതിനെ പിന്തുണച്ചു. എം.എൽ.എയുടെ ഏറ്റുപറച്ചിലോടെ ബി.ജെ.പിയുടെ അട്ടിമറി നീക്കം വ്യക്തമായി.
ജുഡീഷ്യൽ അന്വേഷണമോ നിയമസഭ ഉന്നതാധികാര സമിതി അന്വേഷണമോ വേണമെന്ന ആവശ്യത്തിൽ ബി.ജെ.പി ഉറച്ചുനിന്നെങ്കിലും സ്പീക്കർ കെ.ആർ. രമേശ്കുമാർ നിർദേശം തള്ളി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും ജെ.ഡി.എസിലെ ഗുർമിത്കൽ എം.എൽ.എ നന്ദന ഗൗഡ കങ്കൂറിെൻറ മകൻ ശരൺഗൗഡയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രണ്ട് ഒാഡിയോ ക്ലിപ്പുകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. തെൻറ അറിവോടെയാണ് ശരൺ ഗൗഡ യെദിയൂരപ്പയെ കാണാൻ പോയതെന്നും അതിൽ തെറ്റില്ലെന്നും കുമാരസ്വാമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.