വിമതരെ അയോഗ്യരാക്കാനുറച്ച് കോൺഗ്രസും ജെ.ഡി-എസും
text_fieldsബംഗളൂരു: ഭരണപ്രതിസന്ധിക്ക് കാരണക്കാരായ വിമത എം.എൽ.എമാരെ എന്തുവന്നാലും അയോഗ്യരാക്കുമെന്ന് കോൺഗ്രസും ജെ.ഡി-എസും. വിശ്വാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നതും വിപ്പ് ലംഘനമായി കണക്കാക്കി നടപടിയുമായി മുന്നോട്ടുനീങ്ങാനാണ് കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും തീരുമാനം. 12 കോൺഗ്രസ് എം.എൽ.എമാർക്കും മൂന്ന് ജെ.ഡി-എസ് എം.എൽ.എമാർക്കുെമതിരെയാണ് ഇരു പാർട്ടികളും സ്പീക്കർക്ക് അയോഗ്യത ശിപാർശ നൽകിയത്. ഇവർക്ക് വിപ്പ് ബാധകമാവുമെന്ന് കഴിഞ്ഞദിവസം സ്പീക്കർ അറിയിച്ചിരുന്നു. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ വിമതരോട് നിർദേശിച്ചെങ്കിലും എത്തിയില്ല. വിമതർക്കുവേണ്ടി സ്പീക്കർക്കു മുന്നിൽ ഹാജരായ അഭിഭാഷകർ ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്.
വിമതരെ അയോഗ്യരാക്കിയാൽ ഇൗ സീറ്റുകളിൽ പിന്നീട് നടക്കുന്ന ഉപതെരെഞ്ഞടുപ്പിൽ ബി.ജെ.പിയെ സഖ്യമായിത്തന്നെ കോൺഗ്രസും ജെ.ഡി-എസും നേരിടുമെന്ന സൂചനയാണ് സഖ്യം തുടരുമെന്നതിലൂടെ നേതാക്കൾ നൽകുന്നത്. അയോഗ്യത നടപടിക്കെതിരെ വിമതർ നിയമനടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ജൂൈല ആദ്യവാരത്തിൽ ഭരണ പക്ഷ എം.എൽ.എമാരുടെ കൂട്ടരാജിയെത്തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ സ്പീക്കറുടെയും സുപ്രീംകോടതിയുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംബന്ധിച്ച ചർച്ചകൾക്കുകൂടി വഴിവെച്ചിരുന്നു.
കുമാരസ്വാമി സർക്കാർ വീണതിനു പിന്നാലെ ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. 105 അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി സ്വതന്ത്രെൻറയും കെ.പി.ജെ.പി അംഗത്തിെൻറയും പിന്തുണകൂടി സർക്കാർ രൂപവത്കരിച്ചാലും എത്രകാലം ഭരണം മുന്നോട്ടുകൊണ്ടുപോവാനാവും എന്നത് സംശയകരമാണ്. കോൺഗ്രസ്- ജെ.ഡി-എസ് പക്ഷത്തുനിന്ന് കൂടുതൽ എം.എൽ.എമാരെ വശത്താക്കി ഭരണം ഉറപ്പിക്കാനാവും ബി.ജെ.പിയുടെ ശ്രമം. തങ്ങളുടെ രാജിക്കാര്യത്തിൽ സ്പീക്കറോട് തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് 15 വിമതർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ വിശദമായ വിധി വരാനിരിക്കുന്നതേയുള്ളൂ. വിധി വിമതർക്ക് അനുകൂലമായാൽ ബി.ജെ.പിക്ക് ഭരണത്തിന് കാര്യമായ തടസ്സങ്ങളുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.