പുതിയ സഖ്യം, ചാർേട്ടർഡ് വിമാനം, കോൾ റെക്കോർഡിങ്; സിനിമാക്കഥയെ വെല്ലുന്ന ‘കർനാടക’ ദിനങ്ങൾ
text_fieldsകർണാടകയിൽ നാടകാന്തം കുമാരസ്വാമി അധികാരത്തിലേറുകയാണ്. കർണാടകയിലും ഡൽഹിയിലുമായി വോെട്ടണ്ണലിന് മുമ്പും ശേഷവും നടന്ന സംഭവങ്ങൾ സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. രാഷ്ട്രീയക്കാരും സുപ്രീംകോടതിയും രാജ്ഭവനും ഇൗഗിൾടൺ ഹോട്ടലും കൊച്ചിയും ഹൈദരാബാദും ഒക്കെ ഉൾപെടുന്ന പൊളിറ്റിക്കൽ ത്രില്ലർ.
നൂറ് സീറ്റുകളിൽ കുറവ് വരുകയാണെങ്കിൽ ജെ.ഡി.എസിനെ നിരുപാധികമായി പിന്തുണക്കാൻ വോെട്ടണ്ണലിന് 24 മണിക്കൂർ മുേമ്പ തീരുമാനിച്ചതു മുതൽ എം.എൽ.എമാരെ ഹോട്ടലുകളിൽ നിന്നും മാറ്റാനും വാഗ്ദാനവുമായി വരുന്ന ഫോൺകോൾ പകർത്താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചതും ചണ്ഡിഗഢിൽ കുടുങ്ങിക്കിടന്ന പാർട്ടിയുടെ നിയമ വിദഗ്ധന് വേണ്ടി ചാർേട്ടഡ് വിമാനം അയച്ചതുവരെയുള്ള കോൺഗ്രസിെൻറ മുൻകൂട്ടി തയാറാക്കിയ തിരക്കഥ കർണാടകയിൽ ഫലം കാണുകയായിരുന്നു.
ഫലം വരുന്നതിന് മുമ്പ് തന്നെ കാര്യങ്ങളുടെ ഏകദേശ ധാരണ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കുമുണ്ടായിരുന്നു. അഹ്മദ് പേട്ടൽ, ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്, കർണാടകയിലെ എ.െഎ.സി.സിയുടെ അമരക്കാരൻ കെ.സി വേണുഗോപാൽ എന്നിവരുമായി മെയ് 14ന് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ തെരഞ്ഞടുപ്പ് ഫലം വിപരീതമാണെങ്കിൽ ജെ.ഡി.എസിനെ പിന്തുണക്കാമെന്ന തീരുമാനത്തിൽ എത്തിയിരുന്നതായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട സന്ദേശം ജെ.ഡി.എസിന് കൈമാറി. വോെട്ടണ്ണൽ ദിനത്തിൽ തന്നെ എ.െഎ.സി.സി സെക്രട്ടറിമാരായ അഞ്ചുപേരെ അതാത് സ്ഥലങ്ങളിൽ വിന്യസിക്കുകയും ചെയ്തിരുന്നു. പി.സി വിഷ്ണുനാഥ്, മാണിക ടാഗോർ, മാധു യാഷ്കി ഗൗഡ്, സാകെ സൈൽജനാഥ്, യഷോമതി താക്കൂർ എന്നിവർക്കായിരുന്നു ഡ്യൂട്ടി.
ഗുലാം നബി ആസാദ്, വേണുഗോപാൽ, ഗെഹ്ലോട് എന്നിവർ ബംഗളൂരുവിൽ തമ്പടിച്ചു. ഫലം വരുന്നതോടെ ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പായതിനാൽ പലയിടത്തായി വിന്യസിച്ച എ.െഎ.സി.സി സെക്രട്ടറിമാരോട് എല്ലാ എം.എൽ.എമാരെയും ബന്ധപ്പെട്ട് അവരോട് ബംഗളൂരുവിലേക്ക് എത്താൻ ആവശ്യപ്പെടണമെന്ന് നിർദേശം നൽകുകയും ചെയ്തു. വോെട്ടണ്ണലിന് ശേഷം മെയ് 16നായിരുന്നു നാടകത്തിന് തുടക്കമാവുന്നത്.
മെയ് 15ന് തന്നെ സർക്കാരുണ്ടാക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യം അവകാശമുന്നയിച്ചിരുന്നു. അതേസമയം ബി.എസ് യെദിയൂരപ്പ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ഗവർണർ വജുഭായ് വാലയെ സമീപിക്കുമെന്ന കാര്യം കൂടി മുന്നിൽകണ്ട് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ യോഗം ചേരുകയും വളരെ പെട്ടന്നുള്ള നിയമയുദ്ധത്തിന് കോപ്പുകൂട്ടുകയുമായിരുന്നു.
എന്നാൽ നിയമയുദ്ധത്തിന് നേതൃത്വം നൽകേണ്ട അഭിഷേക് മനു സിങ്വി ചണ്ഡിഗഢിലാണു താനും. രൺദീപ് സിങ് സുർജേവാലയും അഹമദ് പേട്ടലും നിരവധി തവണ അദ്ദേഹത്തെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. കോൺഗ്രസിെൻറ മുതിർന്ന നേതാവായ എം.ബി പാട്ടീലുമായും കൂടിക്കാഴ്ച നടത്തി. ചണ്ഡിഗഢിൽ നിന്നും തിരിക്കാനിരുന്ന സിങ്വിയെ കാത്തിരുന്നത് വിമാനത്താവളം അടച്ച വാർത്തയായിരുന്നു. അതോടെ സിങ്വി കുരുക്കിലായി. ട്രെയിനിൽ തിരിക്കാമെന്നുവെച്ചാൽ രാത്രിയോടെ മാത്രമായിരിക്കും സിങ്വിക്ക് ഡൽഹിയിലെത്താൻ സാധിക്കുക. തുടർന്ന് കോൺഗ്രസ് സംഘടിപ്പിച്ച ചാർേട്ടർഡ് വിമാനത്തിൽ സിങ്വി ഡൽഹിയിലേക്ക്. ഡൽഹിയിലെത്തി പേട്ടൽ, ചിദംബരം, സുർജേ വാല കപിൽ സിബൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സുപ്രീം കോടതിയിലേക്കുള്ള ഹരജിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈകൊള്ളുകയും ചെയ്തു.
ഭൂരിപക്ഷമുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ അധികാരത്തിലേറാൻ ക്ഷണിക്കണമെന്ന് ഗവർണർക്ക് ഉത്തരവ് നൽകാൻ ആവശ്യമുന്നയിച്ചുള്ള ഹരജിയായിരുന്നു ആദ്യം തയാറാക്കിയത്. എന്നാൽ യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുമെന്ന് മുൻകൂട്ടിക്കണ്ട കോൺഗ്രസ് ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയെ കുറിച്ചു ചർച്ചചെയ്തു.
ചിദംബരവും സംഘവും എ.െഎ.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്തു. എന്നാൽ യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചുവെന്ന് ഉറപ്പായതോടെ സിങ്വി വാർത്താസമ്മേളനത്തിെൻറ ഇടക്കുെവച്ച് പിൻവാങ്ങുകയും തുടർന്ന് 9:30ന് ഹരജി പൂർണ്ണമായും മാറ്റിയെഴുതുകയും ചെയ്തു.
സത്യപ്രതിജ്ഞ രാവിലെ 9മണിക്ക് നടത്താൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ ധ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് കഴിയുമായിരുന്നില്ലെന്നും ഇതിന് തങ്ങളെ സഹായിച്ചത് ബി.ജെ.പിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
രാത്രി 10 മണിക്ക് സിങ്വിയുടെ ജൂനിയർ ദേവദത്ത് കമ്മത്തും അയാളുടെ ജൂനിയർ അഭിഭാഷകരും കോടതിയിലേക്ക് അടിയന്തിരമായി പോയി. സിങ്വിയും ജൂനിയർമാരും അദ്ദേഹത്തിെൻറ നീതി ബാഗിലുള്ള വീട്ടിൽ നിന്നും സുപ്രീം കോടതിയുടെ അടുത്തുള്ള മച്ചാൻ ഹോട്ടലിലേക്ക് മാറി. തുടർന്ന് പാതിരാത്രി 1:45ന് വാദം കേൾക്കാനായി കോടതിയിലേക്ക്.
അതേസമയം ബംഗളൂരുവിലും സമാനമായ നാടകങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. രഹസ്യമായി പാർപ്പിച്ച കോൺഗ്രസ് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാക്കൻമാരുടെ കോളുകൾ വരാൻ തുടങ്ങിയിരുന്നു. അപകടം മണത്ത് എല്ലാവരെയും ഇൗഗിൾട്ടൺ റിസോർട്ടിലേക്ക് മാറ്റി. എം.എൽ.എമാരെ പത്തുപേരുള്ള ഗ്രൂപ്പാക്കി തിരിച്ച് മുതിർന്ന നേതാക്കളെ ഒാരോ ഗ്രൂപ്പിെൻറയും ചുമതലയേൽപിച്ചു. അവരുടെ ഒാരോ നീക്കങ്ങളും ഒപ്പിയെടുക്കാനുള്ള നിർദേശവും നൽകി. പ്രത്യേകിച്ച് ദുർബല മനസ്കരായ ചിലരുടെ.
എം.എൽ.എമാർ തങ്ങൾക്ക് തുടർച്ചയായി കോളുകൾ വരുന്നുവെന്ന് റിപ്പോർട്ട് ചെയ്തതോടെ കോൾ റെക്കോർഡിങ് ആപുകൾ ഡൗൺലോഡ് ചെയ്യാൻ നിർദേശം നൽകി. അഞ്ചുകോടി രൂപയുമായി വണ്ടി പുറത്തുനിൽപുണ്ടെന്ന് പറഞ്ഞ് ചിലർക്ക് കോളുകൾ വന്നതായും റിപ്പോർട്ടുകൾ വന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെ റിസോർട്ടിനുള്ള സുരക്ഷ പിൻവലിച്ചു. തുടർന്ന് എം.എൽ.എമാരെ കേരളത്തിലെത്തിക്കാനുള്ള നീക്കമായി.
എന്നാൽ പറഞ്ഞുറപ്പിച്ച കൊച്ചിയിലെ ഹോട്ടലുകാർ അവസാനം കാലുമാറി. ബി.ജെ.പി ലീഡർമാരുടെ സമ്മർദമുണ്ടെന്ന് അറിയിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റൊരു ഹോട്ടൽകൂടി പരിഗണിച്ചെങ്കിലും ചാർേട്ടർഡ് വിമാനത്തിന് അനുമതി ലഭിച്ചില്ലെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും അറിയിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ വൈകാതെ ഡി.ജി.സി.എ ചാർേട്ടർഡ് വിമാനത്തിന് അനുമതിയുടെ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ഹൈദരാബാദിലേക്ക് റോഡ്മാർഗം എം.എൽ.എമാരെ കൊണ്ടുപോവാൻ തീരുമാനിച്ചു. കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചുകൊണ്ട് തെലങ്കാന പോലീസ് എം.എൽ.എമാർക്ക് സുരക്ഷയൊരുക്കുകയും ഹോട്ടൽ വരെ അനുഗമിക്കുകയും ചെയ്തു. തെലങ്കാന പി.സി.സി അധ്യക്ഷൻ ഉത്തംകുമാറും മുൻ എം.പി ടി സുബ്രഹ്മണി റെഡ്ഡി എന്നിവരും പൂർണ്ണ പിന്തുണ നൽകി.
ഉന്നത നേതാക്കളുമായുള്ള ആത്മബന്ധം മൂലമാണ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോവാതിരുന്നതെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ബി.ജെ.പിയിലേക്ക് മാറിയാൽ ജാതി വിവേചനം അനുഭവിക്കേണ്ടിവരുമെന്ന ഭയവും അവർക്കുണ്ടായിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.