കർണാടകയിൽ ബി.ജെ.പി കളത്തിൽ
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്, ജെ.ഡി.എസ് സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി നീക്കിയ ക രുനീക്കങ്ങൾ പാരമ്യത്തിലേക്ക്. മുംബൈയിലെ ഹോട്ടലിന് മുന്നിൽ വിമത എം.എൽ.എമാർക്കു വേണ്ടിയുള്ള ബി.ജെ.പി പ്രതിരോധവും കോൺഗ്രസ് മന്ത്രി ഡി.കെ. ശിവകുമാറിനെതിരായ പൊലീസ ് നടപടിയും ബംഗളൂരുവിൽ ഭരണ-പ്രതിപക്ഷ എം.എൽ.എമാരുടെ തെരുവിലെ പ്രതിഷേധവും അരങ് ങേറിയ ‘കർനാടകീയ’ത്തിെൻറ അഞ്ചാംദിനം പ്രക്ഷുബ്ധമായി. 13 മാസം മാത്രം പ്രായമായ കർണാട കത്തിലെ സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ നടത്തുന്ന ‘ഒാപറേഷൻ താമര’യുടെ ആറാം ഭാഗത്തിൽ ബുധനാഴ്ച ബി.ജെ.പി പരസ്യമായി കളത്തിലിറങ്ങി.
മുംബൈയിൽ വിമത എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചക്കെത്തിയ കർണാടക മന്ത്രിമാരെ പാർട്ടി പ്രവർത്തകരെയും പൊലീസിനെയും ഉപയോഗിച്ച് തടഞ്ഞ ബി.ജെ.പി, ബംഗളൂരുവിൽ ഗവർണർ വാജുഭായി വാലയെ കണ്ട് സർക്കാർ പിരിച്ചുവിടണമെന്ന് ആവശ്യമുന്നയിച്ചു. രാജിയിൽ സ്പീക്കറുടെ നടപടി വേഗത്തിലാക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദിയൂരപ്പ സഭയിൽ വിശ്വാസവോെട്ടടുപ്പിെൻറ ആവശ്യമില്ലെന്നും പറഞ്ഞു. തുടർന്ന് സ്പീക്കറെകണ്ട് എം.എൽ.എമാരുടെ രാജി സ്വീകരിക്കണമെന്ന ആവശ്യവും ഉയർത്തി. സർക്കാറിെൻറ രാജിയാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ വിധാൻ സൗധക്ക് മുന്നിൽ ധർണയും സംഘടിപ്പിച്ചു.
വിമത നാടകങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും മഹാരാഷ്ട്ര സർക്കാറുമാണെന്നും വിമതർ ബി.ജെ.പിയുടെ കസ്റ്റഡിയിലാണെന്നും കുറ്റപ്പെടുത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തങ്ങൾ നിയമപരമായി ഇൗ നീക്കത്തെ നേരിടുമെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനുള്ള ഉപാധിയായി ഗവർണറുടെ ഒാഫിസ് മാറിയിരിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ്-ജെ.ഡി.എസ് നേതാക്കളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധം അരങ്ങേറി. രാജ്ഭവനിലേക്ക് നടന്ന മാർച്ചിന് നേതാക്കളായ ഗുലാംനബി ആസാദ്, കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ നേതൃത്വം നൽകി. രാജ്ഭവനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് ഗുലാംനബി ആസാദ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതുവരെ പിന്നിൽ നിന്ന് ചരടുവലിച്ച ബി.ജെ.പി കൂടുതൽ എം.എൽ.എമാർ കൈപ്പിടിയിലായതോടെ ഗവർണറെ മുന്നിൽനിർത്തി പ്രത്യക്ഷ കരുനീക്കത്തിലാണ്. സ്പീക്കർക്കെതിരെ വിമത എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചത് മുൻ അറ്റോണി ജനറലും സംഘ്പരിവാറിെൻറ പ്രിയങ്കരനുമായ മുകുൾ രോഹതഗി മുഖേനയാണെന്നത് ഇതിന് തെളിവാണ്. സ്പീക്കറിൽ സമ്മർദം ചെലുത്തി വിമതരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുപ്പിക്കുക എന്നതാണ് ബി.ജെ.പി തന്ത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.