രാജി വൈകിപ്പിച്ച് സ്പീക്കർ; കർണാടകയിൽ ഗവർണറുടെ നിലപാട് നിർണായകം
text_fieldsബംഗളൂരു: കർണാടകയിലെ 13 ഭരണപക്ഷ എം.എൽ.എമാരുടെ രാജിക്കത്തിൽ ഉ ടൻ തീരുമാനമില്ലെന്ന് നിയമസഭ സ്പീക്കർ കെ.ആർ. രമേശ്കുമാർ വ്യ ക്തമാക്കിയതോടെ ഗവർണർ വാജുഭായി വാലയുടെ നിലപാട് നിർണായകമ ാവും. വെള്ളിയാഴ്ച വർഷകാല നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ, ഗവർണർ സർക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെേട്ടക്ക ും.
ബുധനാഴ്ച എം.എൽ.എമാരെ അണി നിരത്തി വിധാൻസൗധക്ക് മുന്നിൽ പ്ര തിഷേധം സംഘടിപ്പിക്കാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഉച്ചക്ക് ഒന്നിന് ഗവർണറെ സമീപിക്കാനുമാണ് ബി.ജെ.പി നിയമസഭ കക്ഷിയോഗ തീരുമാനം. ഭരണപക്ഷ എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും കാണും. പന്ത് ഗവർണറുടെ കോർട്ടിലാണെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം ഗവർണർ വൈകാതെ കളത്തിലിറങ്ങുമെന്ന സൂചനയായാണ് കാണുന്നത്. എം.എൽ.എമാരുടെ കൂട്ടരാജിയോടെ ഭരണപക്ഷത്തിന് 103ഉം പ്രതിപക്ഷമായ ബി.ജെ.പിക്ക് 107 ഉം പേരുടെ പിന്തുണയാണുള്ളത്.
ചൊവ്വാഴ്ച ഒാഫിസിലെത്തിയ സ്പീക്കർ രാജി പരിേശാധിച്ചെങ്കിലും തെൻറ അസാന്നിധ്യത്തിൽ കൈമാറിയ കത്തിന് ഉത്തരവാദിത്തമേൽക്കാനാവില്ലെന്നും ഒാരോ എം.എൽ.എമാരോടും നേരിട്ട് സംസാരിക്കാതെ രാജി സ്വീകരിക്കാനാവില്ലെന്നും അറിയിച്ചു. എട്ടുപേരുടെ രാജിക്കത്ത് ചട്ടവിരുദ്ധമാണെന്നും അഞ്ചുപേർ മാത്രമാണ് നടപടിക്രമം പാലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവ വിശദമായി പരിശോധിക്കണം. രാജിക്ക് പിന്നിൽ ആരുടെയും പ്രേരണയില്ലെന്ന് ബോധ്യപ്പെടണം. രാമലിംഗ റെഡ്ഡിയടക്കം അഞ്ചുപേർക്ക് സ്പീക്കറെ കാണാൻ തിങ്കളാഴ്ച വരെ സമയമനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
രാജിവെച്ച എം.എൽ.എമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉച്ചയോടെ കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ടു. വിമതർക്കെതിരെ തെളിവുണ്ടെങ്കിൽ വ്യാഴാഴ്ചക്കകം ഹാജരാക്കാൻ സ്പീക്കർ നേതാക്കളോട് നിർദേശിച്ചു.
അതേസമയം, അയോഗ്യത നടപടിക്ക് ശിപാർശ നൽകുേമ്പാഴും വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ചർച്ചക്കായി കോൺഗ്രസിെൻറ മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, ബി.കെ. ഹരിപ്രസാദ് എന്നിവരെ സോണിയ ഗാന്ധി നിയോഗിച്ചു. മുംബൈയിലുള്ള വിമതരുമായുള്ള കൂടിക്കാഴ്ചക്ക് ഡി.െക. ശിവകുമാർ ബുധനാഴ്ച മുംബൈയിലേക്ക് തിരിക്കും. എന്നാൽ, രാമലിംഗ റെഡ്ഡി നേതൃത്വത്തിന് പിടിനൽകാതെ തമിഴ്നാട്ടിലെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറി.
രാജിവെച്ചവരെ കൂടാതെ കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ കാരണം ബോധിപ്പിക്കാതെ വിട്ടുനിന്ന റോഷൻ ബെയ്ഗ് ബുധനാഴ്ച രാജിവെച്ചപ്പോൾ മറ്റൊരു എം.എൽ.എയായ അഞ്ജലി നിംബാൽക്കർ രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എമാരുടെ നേതൃത്വത്തിൽ വിധാൻസൗധക്ക് മുന്നിൽ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജെ.ഡി.എസ് എം.എൽ.എമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.