വിമതരെ വിറപ്പിച്ച് പടിയിറക്കം; തലയുയർത്തിപ്പിടിച്ച് സ്പീക്കർ
text_fieldsബംഗളൂരു: ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ മുൾമുനയിൽ നിർത്തി ഒടുവിൽ 17 വ ിമതർക്കെതിരെയും നടപടിയെടുത്തശേഷം തല ഉയർത്തിക്കൊണ്ടാണ് കർണാടക സ്പീക്കർ സ്ഥാ നത്തുനിന്നും കോൺഗ്രസിെൻറ മുതിർന്ന നേതാവ് കെ.ആർ. രമേശ്കുമാർ പടിയിറങ്ങുന്നത്. കർ ണാടകയിൽ ദിവസങ്ങളായി തുടർന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിെൻറ ശ്രദ്ധാകേ ന്ദ്രമായിരുന്ന ഇദ്ദേഹത്തിെൻറ തീരുമാനങ്ങൾ എപ്പോഴും ഭരണഘടനക്കനുസൃതമായിരു ന്നു. തുടക്കം മുതൽ വിമതരുടെ രാജി ക്രമപ്രകാരമല്ലെന്നും അവർ നേരിട്ടു വന്ന് വിശദീകരണം നൽകണമെന്നും ആവർത്തിച്ചിരുന്ന രമേശ്കുമാർ അയോഗ്യത കൽപിക്കുന്നതിെൻറ കാരണങ്ങൾ വ്യക്തമായി പറഞ്ഞശേഷമാണ് നടപടിയെടുത്ത് വിമതരെ വിറപ്പിച്ചത്.
ആറുതവണ ശ്രീനിവാസപുരയിൽനിന്നും എം.എൽ.എ ആയ രമേശ്കുമാർ രാഷ്ട്രീയ എതിരാളികൾക്കുപോലും സമ്മതനാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നും കഴിഞ്ഞ 14 മാസം സഹകരിച്ച എല്ലാ നിയമസഭ അംഗങ്ങളോടും നന്ദിയുണ്ടെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ രാജി നൽകുന്നതിന് മുമ്പ് പറഞ്ഞു. വിമതർക്കെതിരായ നടപടി ഭരണഘടനാ പ്രകാരമാണ്. ഒന്നും വ്യക്തിപരമായി എടുക്കരുത്. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മാപ്പുതരണം. മുഖ്യമന്ത്രിമാരും മന്ത്രിമാരും വന്നുപൊയ്കൊണ്ടുമിരിക്കും.
എന്നാൽ, എപ്പോഴും നന്നായിരിക്കാനും നല്ലതു ചെയ്യാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ രമേശ്കുമാർ തുടക്കത്തിൽ ജനതാപാർട്ടിയുടെ മുൻനിര പ്രവർത്തകനായിരുന്നു. പിന്നീട് ജനതാദളിലെത്തി 1994ൽ ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായി. ഇതിനുശേഷമാണ് കോൺഗ്രസിലെത്തുന്നത്. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ഇദ്ദേഹം കർണാടകയിലെ കറകളഞ്ഞ രാഷ്ട്രീയ നേതാക്കളിലൊരാളായാണ് അറിയപ്പെടുന്നത്.
കോലാറിലെ ശ്രീനിവാസപുരയിൽ കൃഷിയുമായി കഴിഞ്ഞുകൂടുന്ന വാടക വീട്ടിൽ കഴിയുന്ന സാധാരണക്കാരനായ ഇദ്ദേഹം ലാളിത്യം മുഖമുദ്രയാക്കിയ രാഷ്ട്രീയ നേതാവായിരുന്നു. ജൂലൈ ആദ്യവാരത്തിലെ വിമതരുടെ കൂട്ടരാജിക്കിടയിലും അക്ഷോഭ്യനായി തെൻറ മണ്ഡലത്തിലെ വികസന പ്രവൃത്തികളുമായി സജീവമായിരുന്ന സ്പീക്കർ ജൂലൈ 12ന് നിയമസഭ സമ്മേളനം ആരംഭിച്ചശേഷം ഒരിക്കൽപോലും നിലവിട്ടിരുന്നില്ല. സഖ്യസർക്കാറിെൻറ വിശ്വാസ വോട്ടെടുപ്പിെൻറ ചർച്ചകൾ നീണ്ടുപോകുമ്പോഴും പക്ഷംചേരാതെ സഭയിൽ തമാശ പറഞ്ഞും ചിരിച്ചും ക്ഷോഭിച്ചും സ്പീക്കർ നടപടികളുമായി മുന്നോട്ടുപോയി.
എന്നാൽ, വിശ്വാസ വോട്ടെടുപ്പ് പിന്നെയും പിന്നെയും നീട്ടിക്കൊണ്ടുപോകുന്നതിനെ രമേശ്കുമാർ എതിർത്തതോടെയാണ് ജൂലൈ 23ന് വൈകീട്ട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കുമാരസ്വാമി നിർബന്ധിതനാകുന്നത്. ഇതിനായി രാജിഭീഷണിവരെ മുഴക്കേണ്ടിവന്നും ഇദ്ദേഹത്തിന്. ഒരേസമയം, വിമതർക്കും സഖ്യസർക്കാറിനും ബി.ജെ.പിക്കും അവസരം നൽകി പക്ഷം പിടിക്കാതെ ഭരണഘടനാപരമായാണ് തെൻറ നടപടികളെന്ന് വ്യക്തമാക്കിയാണ് സ്പീക്കറുടെ പടിയിറക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.