നടപ്പില്ലെന്ന് ഇടത്; കാണാമെന്ന് ഉണ്ണിത്താൻ
text_fieldsകാസർകോട്: ഏഴു ഭാഷകളുടെ നാടെന്നാണ് വെപ്പ്. എങ്കിലും അതിലേറെ ഭാഷ സംസാരിക്കുന്നവ രുടെ നാട്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വേഷങ്ങൾ എന്നിങ്ങനെ വൈജാത്യങ്ങൾ നിരവധി. രാവിലെ പര്യടനം തുടങ്ങിയാൽ വൈകുന്നേരം വരെ ഒരു സ്ഥാനാർഥി ഇത്രയേറെ വേഷങ്ങൾ പകർന്നാടുന്ന മറ്റൊരു മണ്ഡലം ഉണ്ടാകില്ല. കൊറഗർക്ക് പ്രിയങ്കരനാവണമെങ്കിൽ പാളത്തൊപ്പി ധരിക് കണം, തെയ്യം കണ്ടാൽ തൊഴുതു നിൽക്കണം, പൂരക്കളിയാണെങ്കിൽ കച്ചകെട്ടിക്കും, മഖ്ബറയിലാ ണെങ്കിൽ തലകുനിച്ചു നിൽക്കണം. മഞ്ചേശ്വരത്ത് കന്നട പറയണം, ഉപ്പളയിൽ ബ്യാരി, എൻമകജ െയിൽ തുളു, വോർക്കാടയിൽ കൊങ്ങിണി, മധൂരിൽ സംസ്കൃതം, പിന്നെ കൊടവ, മലയാളം, ഉർദു, അറബ ി എന്നിങ്ങനെ തരാതരം ഭാഷകൾ പ്രയോഗിക്കണം. ‘നിങ്ങളുടെയെല്ലാം വോട്ട് എനിക്കുതരണം’ എന്ന് വിനയത്തോടെ എല്ലാ ഭാഷയിലും പറയാൻ പഠിച്ചാൽ ആശ്വസിക്കാം.
കുറച്ച് വോട്ട് കൂടുതൽ കിട്ടും. സ്ഥാനാർഥി മണ്ഡലത്തിന് പുറത്തു നിന്നാണെങ്കിൽ ഭാഷാ പരിശീലനത്തിന് പ്രത്യേകം ആളെ വെക്കും. നിഷ്പക്ഷ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ ഇടതുവോട്ടുകളുടെ കേന്ദ്രീകരണമാണ് ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 12ലും അവർ ജയിക്കാനുണ്ടായ കാരണം. ഇത്തവണത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രൻ. ഒട്ടും ‘ഫ്ലക്സിബിൾ’ അല്ലാത്ത ‘കട്ട’ കമ്മ്യൂണിസ്റ്റുകാരനെന്ന ‘കുറവ്’ പൊളിച്ചടുക്കി വരുകയാണ് അദ്ദേഹം.
പാളത്തൊപ്പി ധരിക്കാൻ തുടങ്ങി. മുത്തപ്പെൻറ അനുഗ്രഹവും വാങ്ങി, ഞെട്ടിക്കൽ തുടരുകയാണ്. ചാനൽ ഫെയിമാണ് യു.ഡി.എഫിലെ പ്രധാന എതിരാളി. ‘മുഖ്യമന്ത്രിയായും വില്ലനായും’ ബിഗ്സ്ക്രീനിൽ തകർത്തയാൾ. ചാനലുകൾക്ക് റേറ്റിങ് കൂട്ടിക്കൊടുക്കുന്ന ചർച്ചക്കാരൻ. പേര് രാജ്മോഹൻ ഉണ്ണിത്താൻ. ആ റേറ്റിങ് കാസർകോട് വോട്ടർമാർക്കിടിയിൽ കിട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അന്യനാട്ടുകാരൻ എന്ന തോന്നൽ ഉണ്ടാക്കാതെ, ലേറ്റായി വന്ന് ലേറ്റസ്റ്റായി ലെഫ്റ്റിന് ഒപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. എൻ.ഡി.എയുടെ രവീശ തന്ത്രി കുണ്ടാറിെൻറ പരിമിതി അദ്ദേഹത്തിന് മലയാളം നല്ല വശമില്ല എന്നതാണ്. തന്ത്രി വര്യനായതുകൊണ്ടുതന്നെ ക്ഷേത്രങ്ങളും കാവുകളും കഴകങ്ങളും കയറി മലയാളത്തിെൻറ ‘മതില്’ കടന്നുകൊണ്ടിരിക്കുകയാണ് ഹിന്ദുെഎക്യവേദി നേതാവ്.
കണക്കിൽ വെല്ലുവിളി
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. തങ്ങൾ ആരോടും മത്സരമേയില്ല എന്ന ധാരണയിൽ നീങ്ങിയ എൽ.ഡി.എഫിെൻറ ‘അഹങ്കാരത്തി’ലേക്കാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ വരവ്. ഇൗ വരവാണ് യു.ഡി.എഫിന് ജീവൻ പകർന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 72,000ത്തിനടുത്ത വോട്ടുകൾക്കാണ് ഏഴുമണ്ഡലങ്ങളിലായി എൽ.ഡി.എഫ് മുന്നിലുള്ളത്. ഒരു ലക്ഷത്തിലേറെ പുതിയ വോട്ടർമാരാണ് ഇത്തവണ. ഏറെയും യു.ഡി.എഫ് പക്ഷത്തുള്ള വോട്ടുകളാണ് എന്ന് എൽ.ഡി.എഫ് കണക്കുകൂട്ടി കഴിഞ്ഞു.
കഴിഞ്ഞ തവണ സ്ഥാനാർഥിയെ നിർത്തി എസ്.ഡി.പി.െഎ പിടിച്ചത് 9,713 വോട്ട്. ഇതും യു.ഡി.എഫ് അവകാശപ്പെടുന്നുണ്ട്. വെൽഫയർ പാർട്ടിയുടെ പിന്തുണയും യു.ഡി.എഫിനുണ്ട്. ഇടത് വിരുദ്ധവോട്ടുകൾ രാഹുലിെൻറ വരവോടെ യു.ഡി.എഫ് പക്ഷത്തേക്ക് തന്നെ ചായുകയാണെങ്കിൽ ‘ഒരു സ്വപനം’ കണ്ടുകൂടെയെന്നാണ് രാജ്മോഹെൻറ ചോദ്യം. അദ്ദേഹത്തിെൻറ പതിവ് ‘പെർഫോമൻസും’ കൂടിയാകുേമ്പാൾ സംഗതി ‘മാസ്’ ആകുമെന്ന കണക്കൂട്ടലിലാണ് യു.ഡി.എഫ്. കാസർകോട് എൽ.ഡി.എഫ് തോൽക്കുമെങ്കിൽ കേരളത്തിൽ യു.ഡി.എഫിന് 20/20 എന്നാണോ പറയുന്നത് എന്ന് എൽ.ഡി.എഫ് തിരിച്ച് ചോദിക്കും. അത്രക്കും ഉറപ്പുെവച്ച മണ്ഡലമാണവർക്ക് കാസർകോട്. മികച്ച സംഘാടനവും അടിത്തട്ടുവരെയുള്ള പ്രവർത്തനവും ചേർത്ത് കളം നിറഞ്ഞിരിക്കുകയാണ് എൽ.ഡി.എഫ്.
ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കാസർകോട്. തന്ത്രിയെ സ്ഥാനാർഥിയാക്കിയത് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പരമാവധി ഭൂരിപക്ഷ സമുദായവോട്ട് സമാഹരിക്കാനാണ്. ഇതിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഒന്നാമതെത്തുകയെന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് അജണ്ട. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ 89 വോട്ടിെൻറ തോൽവിയെ മറികടക്കുന്നതിനാണിത്.
സ്ഥാനാർഥിയുെട മികച്ച് പ്രതിച്ഛായ ഏറ്റവും അനകൂല ഘടകമാണെന്ന് എൽ.ഡി.എഫ് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജോ. സെക്രട്ടറി മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. പെരിയ ഇരട്ടക്കൊലയും ശബരിമല വിഷയവും ചിത്രത്തിൽ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവ് ആത്മവിശ്വാസം വർധിപ്പിച്ചതാണ് യു.ഡിഎഫിെൻറ ഏറ്റവും അനുകൂല ഘടകമെന്ന് ചെയർമാൻ എം.സി ഖമറുദ്ദീൻ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയാൽ മാത്രമേ മന്ത്രിസഭയുണ്ടാക്കാൻ പറ്റൂവെന്ന തിരിച്ചറിവും അനുകൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ എൻ.ഡി.എ സർക്കാർ നൽകിയ ആനുകൂല്യങ്ങൾ വോട്ടായി മാറുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.