ബി.ജെ.പിയെ ഒഴിവാക്കാൻ ഏതറ്റംവരെയും പോകും –കെ.സി.വേണുഗോപാൽ
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷമില്ല ാത്ത അവസ്ഥവന്നാൽ ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത ഗവൺമെൻറിനുവേണ്ടി ഏതറ്റംവരെ യും പോകുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അത്തരം ചർച്ചകൾക്ക് കോ ൺഗ്രസ്തന്നെ മുന്നിൽനിൽക്കും.
മതേതര നിലപാട് വെച്ചുപുലർത്തുന്നവരുമായി എന്ത് നീക്കുപോക്കിനും പാർട്ടി തയാറാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഞങ്ങളെ സംബന് ധിച്ചിടത്തോളം ഒരു സർക്കാറിനെ മാറ്റി മറ്റൊന്നിനെ കൊണ്ടുവരുക എന്ന പതിവുരീതിയല്ല ഇൗ തെരഞ്ഞെടുപ്പിലുള്ളത്. വിശാല താൽപര്യത്തിലൂടെ ഫാഷിസ്റ്റുകളെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനുള്ള നിർദേശങ്ങൾ സംസ്ഥാന ഘടകങ്ങൾക്ക് കൊടുത്തുകഴിഞ്ഞു.
കോൺഗ്രസ് അധികാരത്തിലേറിയാൽ രാഹുൽ ഗാന്ധി തന്നെ ആയിരിക്കും പ്രധാനമന്ത്രി. പ്രിയങ്കയുടെ വരവ് ബി.ജെ.പിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതിെൻറ തെളിവാണ് അവർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോൺഗ്രസിന് വലിയരീതിയിൽ ഗുണംചെയ്യും. പരിവാർ, പരിവാർ എന്നുപറഞ്ഞ് ബി.ജെ.പി കോൺഗ്രസിനെ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പിയുടെ 12ലധികം നേതാക്കളുടെ മക്കൾ സ്ഥാനമാനങ്ങൾ കൈയാളുന്നു. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകുമെന്നും വേണുഗോപാൽ പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കെട്ടിയിറക്കിയ സ്ഥാനാർഥികൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനത്തും സ്ഥാനാർഥിനിർണയ ചർച്ചകൾക്ക് കെ.പി.സി.സിയും മുതിർന്ന നേതാക്കളും അടങ്ങിയ സമിതിയുണ്ട്. ഘടകകക്ഷി ചർച്ചകൾക്കുശേഷമേ അന്തിമതീരുമാനം കൈെക്കാള്ളൂ. ജയസാധ്യത മാത്രമായിരിക്കും സ്ഥാനാർഥി നിർണയത്തിലെ പ്രധാന ഘടകം. യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകണം എന്ന് ഹൈകമാൻഡ് നിർദേശമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന് മൃദുഹിന്ദുത്വവും മൃദുന്യൂനപക്ഷവും ഇല്ല. സംഘ്പരിവാറിെൻറ ഏറ്റവുംവലിയ ശത്രു കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ അരക്ഷിതരാണ്. മുത്തലാഖ് ബില്ലുതന്നെ ഏറ്റവും വലിയ ഉദാഹരണം. മുത്തലാഖിലൂടെ വനിതാവിമോചനം അല്ല മോദി സർക്കാർ ലക്ഷ്യംവെക്കുന്നത്. മറിച്ച് മുസ്ലിംകളെ കൈകാര്യംചെയ്യുന്ന ഒരു ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് ലോകെത്ത കാണിച്ചുെകാടുക്കുകയാണ് അവരുടെ ലക്ഷ്യം.
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ബി.ജെ.പി ചായ്വ് പ്രകടിപ്പിക്കുന്നതും എസ്.എൻ.ഡി.പി ഇടതുപക്ഷത്തെ പിന്തുണക്കുന്നതും സംബന്ധിച്ച ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ‘ഞാൻ പാർട്ടിയുടെ ദേശീയ നേതാവാണ്. ഇത് സംസ്ഥാനത്തെ വിഷയമാണ്. ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയില്ല’ എന്നായിരുന്നു മറുപടി. സാമുദായിക സംഘടനകളുടെ അഭിപ്രായങ്ങളിലോ കാര്യങ്ങളിലോ കയറി ഇടപെടാൻ ഇൗ സാഹചര്യത്തിൽ ഉേദ്ദശ്യമില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.