Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെട്ടിയിറക്കിയ...

കെട്ടിയിറക്കിയ സ്​ഥാനാർത്ഥികൾ ഇക്കുറിയുണ്ടാവില്ല

text_fields
bookmark_border
കെട്ടിയിറക്കിയ സ്​ഥാനാർത്ഥികൾ ഇക്കുറിയുണ്ടാവില്ല
cancel

ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ സംഘടനാ ചുതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ എം.പി നിയമിതനായ ിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. എം.എസ്.സി കണക്കാണ് പഠിച്ചത്. അതിനാൽതന്നെ കെ.സിയുടെ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലു കൾ പിഴച്ചിട്ടില്ല. കർണാടകയിലെ നിർണായക സന്ദർഭത്തിൽ എം.എൽ.എമാരെ എണ്ണിക്കൂട്ടി തൂക്കമൊപ്പിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിന് മനസിലായതാണ് ആ കണക്കുകൂട്ടലുകൾ അങ്ങനെ വേഗമൊന്നും പിഴക്കുന്നതല്ലെന്ന്. രാജസ്ഥാനിൽ മുഖ്യമന്ത്രി ചർച്ച വഴിമുട്ടിയപ്പോഴും ചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്നു. കോൺഗ്രസി​​െൻറ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട ്ടറിയായി നിയമിതനാകാൻ ഇൗ രാഷ്ട്രീയ നയചാതുരി തന്നെ ധാരാളം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടി​​െൻറ പിൻഗാ മിയായി സംഘടനാ ചുമതലയുള്ള ജനറൽ സക്രട്ടറി സ്ഥാനമാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. ഇൗ പദവിയിലെത്തുന്ന ആദ്യ മ ലയാളിയാണ് കെ.സി വേണുേഗാപാൽ. പാർട്ടിയിൽ അധ്യക്ഷൻ രാഹുൽഗാന്ധി കഴിഞ്ഞാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ രണ്ട ാമനാണ് കെ.സി. ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ മാറിയ രാഷ്ട്രീയസാഹചര്യത്തെ സംബന്ധിച്ചും കോൺ ഗ്രസ് നയനിലപാടുകളെയും തെരഞ്ഞെടുപ്പ് തീരുമാനങ്ങളെയും സംബന്ധിച്ച് കെ.സി വേണുഗോപാൽ എം.പി മാധ്യമത്തോട് മനസ് തു റക്കുന്നു.

1. ആലപ്പുഴ പാർലമ​​െൻറ് മണ്ഡലത്തിൽ മിക്കയിടത്തും കെ.സിയുടെ ചുവരെഴുത്തുകൾ കണ്ടുതുടങ്ങി, മത്സര ിക്കുമോ?
പാർട്ടി ഒൗദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചുവരെഴുത്തുകൾ നടത്തുന്നത് ശ രിയല്ല. അത്തരം സംഗതികൾ വിലക്കപ്പെടേണ്ടതാണ്. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് അധ്യ ക്ഷനാണ്. അധ്യക്ഷൻ എെന്ന വിശ്വസിച്ച് ഏൽപിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ നിറവേറ്റുന്നത്. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൻ അതിനും തയ്യാറാണ്.

2. പുതിയ ചുമതലയെ സംബന്ധിച്ച് ഒന്ന് വിവരിക്കാമോ?
കോൺഗ്രസി​​െൻറ സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായാണ് നിയമിതനായിരിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ ചുമതലകളും സംഘടനാ ജനറൽ സെക്രട്ടറിക്കുണ്ട്. കോൺഗ്രസ് കമ്മിറ്റികൾ, പോഷക സംഘടനകൾ , സെല്ലുകൾ എന്നിവയെ നിയന്ത്രിക്കുക, അധ്യക്ഷന് റിപ്പോർട്ടുകൾ നൽകുക, സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വേണ്ട ക്രമീകരണങ്ങൾ വരുത്തുക, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള പി.സി.സി പ്രസിഡൻറുമാരുമായി ആശയവിനിമയം നടത്തുക, സംസ്ഥാന ശുപാർശകൾ അധ്യക്ഷ​​​െൻറ ശ്രദ്ധയിൽപ്പെടുത്തി അനുമതി വാങ്ങുക, പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുക, കേന്ദ്രനേതൃത്വത്തിന് ശുപാർശകൾ നൽകുക എന്നിവയാണ് പ്രധാന ചുമതലകൾ. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് പുതിയ പദവിയിൽ മുന്നോട്ട് പോകും.

3. ന്യൂനപക്ഷങ്ങൾ ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് അരക്ഷിതരാണ്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ അവരെ കോൺഗ്രസ് എങ്ങനെ കൈകാര്യം ചെയ്യും?
ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന കാര്യത്തിൽ സംശയമില്ല. മുത്തലാഖ് ബില്ല് തന്നെ ഏറ്റവും വലിയ ഉദാഹരണം. മുത്തലാഖിലൂടെ വനിതാവിമോചനം അല്ല മോദി സർക്കാർ ലക്ഷ്യം വെക്കുന്നത്. മറിച്ച് മുസ്ലിംകളെ കൈകാര്യം ചെയ്യുന്ന ഒരു ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് ലോകത്തെ കാണിച്ചു െകാടുക്കുക. അതിലൂടെ രാജ്യത്ത് ഭിന്നത ഉണ്ടാക്കുക. ഇതാണ് അവരുടെ ലക്ഷ്യം. അതിനാൽ കോൺഗ്രസ് അതിനെ എതിർത്തു. ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ ടാർഗറ്റ് െചയ്യുന്നുണ്ട്. ജനങ്ങൾക്ക് ജീവിക്കാൻ പേടിയുള്ള രാജ്യമാക്കി. ഇൗ കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നയമുണ്ട്. ബി.ജെ.പിയുടെ കെണിയിൽ ഇൗ വിഷയങ്ങളിൽ ഞങ്ങൾ വീഴില്ല. ഭരണപരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ വർഗീയത ആളിക്കത്തിക്കുന്ന ബി.ജെ.പി ട്രാപ്പിൽ വീഴാൻ കോൺഗ്രസ് തയ്യാറല്ല. അവരുയർത്തുന്ന വർഗീയ വെല്ലുവിളി മതേതര ചിന്താഗതിക്കാരെ ചേർത്തുനിർത്തി നേരിടും. ആൾക്കൂട്ടക്കൊലക്കെതിരെ ശക്തമായി രംഗത്തുവരും.

KC-Venugopal


4. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളെ കോൺഗ്രസ് എങ്ങനെ മറികടക്കും?
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സർക്കാറിനെ മാറ്റി മറ്റൊന്നിനെ കൊണ്ടുവരിക എന്ന പതിവുരീതിയല്ല ഇൗ തെരഞ്ഞെടുപ്പിലുള്ളത്. ഒരു ഏകാധിപത്യ, ഫാഷിസ്റ്റ് സർക്കാറിനെതിരെയുള്ള പോരാട്ടമാണ്. അത് ഉറപ്പുവരുത്തുന്നിന് ആവശ്യമുള്ള നയസമീപനങ്ങൾ കോൺഗ്രസ് പാർട്ടി രൂപീകരിക്കും. വിശാല താൽപര്യത്തിലൂടെ ഫാഷിസ്റ്റുകളെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനുള്ള നിർദേശങ്ങൾ സംസ്ഥാന ഘടകങ്ങൾക്ക് കൊടുത്തുകഴിഞ്ഞു. പാർട്ടി കേന്ദ്രം ഇത് നേരിട്ട് മോനിട്ടർ ചെയ്യും. ഇന്ത്യയുടെ ഭംഗി ജനാധിപത്യമാണ്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പിയുടെ നെഗറ്റീവ് മുദ്രാവാക്യം ഒന്നും കോൺഗ്രസിനില്ല. ഇൗ മുദ്രാവാക്യം അവരുടെ നിലപാടുകളുടെ തെളിവാണ്.

5. കോൺഗ്രസ് മൃദുഹിന്ദുത്വ പാർട്ടിയാണെന്ന ആക്ഷേപമുണ്ട്?
അങ്ങനെ ഒരു വാചകം തന്നെ ബി.ജെ.പിയെ സഹായിക്കാനുള്ളതാണ്. എന്തൊരു മൃദുഹിന്ദുത്വമാണ് കോൺഗ്രസിനുള്ളത്...? ഒാരോ പ്രദേശത്തെയും സംസ്ഥാന ഘടകങ്ങൾ അവരുടെ കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകുന്നു. അവിടങ്ങളിലെ ഒറ്റപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന് മൃദുഹിന്ദുത്വം എന്ന് പറയാനാകുമോ. ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഘ്പരിവാറിനോടും മോദിയോടും നേരിട്ട് ഏറ്റുമുട്ടുന്ന വേറെ ഏത് പാർട്ടിയാണ് ഇന്ത്യയിലുള്ളത്. കോൺഗ്രസിന് മൃദുഹിന്ദുത്വവും മൃദു ന്യൂനപക്ഷവും ഇല്ല. കോൺഗ്രസ് സെക്യുലർ പാർട്ടിയാണ്. സംഘ്പരിവാറി​​െൻറ ഏറ്റവും വലിയ ശത്രു കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്.

6. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ േകാൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കും?
മതേതര നിലപാട് വെച്ചുപുലർത്തുന്നവരുമായി എന്ത് നീക്കുപോക്കിനും കോൺഗ്രസ് തയ്യാറാണ്. കേന്ദ്രത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത ഒരു ഗവൺമ​​െൻറിന് വേണ്ടി കോൺഗ്രസ് ഏതറ്റം വരെയും പോകും. അത്തരം ചർച്ചകൾക്ക് കോൺഗ്രസ് തന്നെ മുന്നിൽനിൽക്കും.

7. ആരാണ് അടുത്ത പ്രധാനമന്ത്രി?
കോൺഗ്രസ് അധികാരത്തിലേറിയാൽ പ്രധാനമ​ന്ത്രിയുടെ കാര്യത്തിൽ യാതൊരു അവ്യക്തതയും ഇല്ല. അത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ആയിരിക്കും. പ്രധാനമന്ത്രിക്ക് വേണ്ട എല്ലാ മികവുകളും അദ്ദേഹത്തിനുണ്ട്.

8. പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് എന്താണ്?
കോൺഗ്രസി​​െൻറ ഉയർത്തെഴുന്നേൽപിന് ആക്കം കൂട്ടും. പ്രിയങ്കയുടെ വരവ് ബി.ജെ.പിയെ വിറളിപിടിപ്പിച്ചിരിക്കുന്നു എന്നതി​​െൻറ തെളിവാണ് പ്രിയങ്കക്കെതിരെ വ്യക്തിപരമായി ഉയർത്തുന്ന ആക്ഷേപങ്ങൾ. രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിലേക്ക് വന്നപ്പോഴും അവർ ‘പപ്പു’ എന്ന് വിളിച്ച് കളിയാക്കി. ജനങ്ങൾ ഇതൊന്നും ഏറ്റുപിടിക്കില്ല എന്നതി​​െൻറ തെളിവാണ് രാഹുൽ നേതൃത്വം െകാടുത്ത മൂന്ന് വലിയ സംസ്ഥാനങ്ങളിലെ കോൺഗ്രസി​​െൻറ വിജയം. പ്രിയങ്കയെയും അവർക്ക് ഭയമാണ്. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ ഫൈറ്റ് ചെയ്യാൻ ബി.ജെ.പി പഠിക്കണം. പ്രിയങ്കയുടെ വരവ് കോൺഗ്രസ് പാർട്ടിക്ക് വലിയ ഗുണം ചെയ്യും. പരിവാർ, പരിവാർ എന്ന് പറഞ്ഞ് ബി.ജെ.പി പരിഹസിക്കുന്നു. ബി.ജെ.പിയുടെ 12ലധികം നേതാക്കളുടെ മക്കൾ സ്ഥാനമാനങ്ങൾ കൈയാളുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബമാണ് ഗാന്ധി കുടുംബം. അവർ രാജ്യത്തിന് വേണ്ടി ത്യജിച്ചിേട്ടയുള്ളൂ.

kc-venugopal


9. ശബരിമല, സാമ്പത്തിക സംവരണം എന്നിവയെ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം ?
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഒരു ബ്യൂട്ടിയുണ്ട്. അതി​​െൻറ വൈവിധ്യമാണ് അതി​​െൻറ ബ്യൂട്ടി. ശബരിമല വിഷയത്തിൽ പാർട്ടി അഖിലേന്ത്യാ അധ്യക്ഷന് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായമാണ് ഉള്ളത്. എന്നാൽ, സംസ്ഥാനത്തെ പാർട്ടിയുടെ തീരുമാനം അതല്ല. എക്കാലത്തും വിശ്വാസങ്ങൾക്കൊപ്പം നിന്നിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. വിശ്വാസികളുടെ സ​​െൻറിമ​​െൻറ്സിനോട് യോജിച്ച് നിൽക്കും. മുത്തലാഖ് വിഷയത്തിലും അതാണുണ്ടായത്. ശബരിമല വിഷയത്തിലും പാർട്ടി വിശ്വാസികൾെക്കാപ്പമാണ്. ഉമ്മൻചാണ്ടി സർക്കാർ സുപ്രിംകോടതിയിൽ ശബരിമല വനിതാപ്രവേശവുമായി ബന്ധപ്പെട്ട് കൊടുത്ത സത്യവാങ്മൂലം കോൺഗ്രസി​​െൻറയും യു.ഡി.എഫി​​െൻറയും നിലപാടാണ്. അത് തന്നെയാണ് ഇപ്പോഴും. വിധി വന്നപ്പോൾ സർക്കാറിന് സാവകാശം തേടാമായിരുന്നു. ഇതര രാഷ്ട്രീയ സംഘടനകളെ വിളിച്ചുകൂട്ടി എന്ത് ചെയ്യണം എന്ന് യോജിച്ച തീരുമാനം എടുക്കാമായിരുന്നു. അതൊന്നും ഉണ്ടായില്ല. കേരള സർക്കാർ തിടുക്കം കാണിച്ചു. കോൺഗ്രസാണ് ഇൗ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചത്. അത് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഒപ്പമാണ് എന്നുള്ളതാണ്. സാമ്പത്തിക സംവരണ വിഷയത്തിലും പാർട്ടിക്കകത്തുള്ള ഭിന്നാഭിപ്രായം കോൺഗ്രസി​​െൻറ സൗന്ദര്യത്തെയാണ് കാണിക്കുന്നത്. ഇരുമ്പുമറ കൊണ്ടുണ്ടാക്കിയ പാർട്ടിയല്ല കോൺഗ്രസ്.

10. ശബരിമല വിഷയത്തെ തുടർന്ന് എൻ.എസ്.എസ് ബി.െജ.പിയുമായി പ്രകടമായി തന്നെ അടുപ്പം വെച്ചുപുലർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇത് കോൺഗ്രസിനെയല്ലേ ഗുരുതരമായി ബാധിക്കുക?
ഞാൻ പാർട്ടിയുടെ ദേശീയ നേതാവാണ്. ഇത് സംസ്ഥാനത്തെ വിഷയമാണ്. ഇത്തരം വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറയില്ല. കോൺഗ്രസി​​െൻറ പ്രാദേശിക നേതൃത്വത്തോട് ചോദിക്കൂ. അവർ അഭിപ്രായം പറയും. സാമുദായിക സംഘടനകളുടെ പ്രവർത്തനം അവർ നടത്തേണ്ടതാണ്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

11. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തെ പിന്തുണക്കുന്ന എസ്.എൻ.ഡി.പി നേതൃത്വത്തി​​െൻറ നിലപാടിനെ കുറിച്ച്?
സമുദായ സംഘടനകളുടെ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ നിലവിൽ ഒരു എം.പി മാത്രമല്ല, പാർട്ടി തലത്തിൽ ഉത്തരവദപ്പെട്ട ഒരു ദേശീയ നേതാവ് കൂടിയാണ്. സാമുദായിക സംഘടനകളുടെ അഭിപ്രായങ്ങളിലോ കാര്യങ്ങളിലോ കയറി ഇടപെടാൻ ഇൗ സാഹചര്യത്തിൽ ഉേദ്ദശ്യമില്ല.

kc-venugopal-congress


12. മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുക്കാൻ പാടില്ലായിരുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു. കോൺഗ്രസ് നിലപാട് എന്താണ് ?
പ്രതികരിക്കാൻ ഉദ്ദേശ്യമില്ല. ഇവിടുത്തെ ൈദനംദിന വിഷയങ്ങളിൽ ഇടപെടാൻ കേരളത്തിലെ നേതാക്കളുണ്ട്. എനിക്ക് വേറെ ചുമതലയുണ്ട്.

13. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടി പിന്നിലാണെന്ന വിമർശനത്തെ കുറിച്ച്?
കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയെയും സി.പി.എമ്മിനെയും തുറന്നുകാട്ടുന്നതിൽ നല്ല വിജയം തന്നെയാണ്. ബി.ജെ.പി അക്രമരാഷ്ട്രീയം കാണിക്കുന്നത് അയ്യപ്പ സ്നേഹത്തിലല്ല. കോൺഗ്രസ് നിലപാടാണ് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നത്.

14. കേരളത്തിലെ സ്ഥാനാർഥി നിർണയം എങ്ങനെയാകും?
കെട്ടിയിറക്കിയ സ്ഥാനാർഥികൾ ഉണ്ടാകില്ല എന്നതാകും ഇപ്രാവശ്യത്തെ ഏറ്റവും വലിയ സവിശേഷത. എല്ലാ സംസ്ഥാനത്തും സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്താൻ കെ.പി.സി.സിയും മുതിർന്ന നേതാക്കളും അടങ്ങിയ സമിതിയുണ്ട്. ഘടക കക്ഷി ചർച്ചകൾക്ക് ശേഷമോ അന്തിമ തീരുമാനം കൈെക്കാള്ളു. ജയസാധ്യത മാത്രമായിരിക്കും ഇക്കുറി സ്ഥാനാർഥിനിർണയത്തിലെ പ്രധാന ഘടകം. യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകണം എന്നും ഹൈക്കമാൻഡ് നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc venugopalmalayalam newsPolitics
News Summary - kc venugopal interview- politics
Next Story