വേണുഗോപാൽ പത്രിക നൽകി; രാജ്യസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്താൻ വഴിയൊരുങ്ങിയ എ.ഐ.സി.സി ജനറൽ സെക ്രട്ടറി കെ.സി. വേണുഗോപാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ രാജസ്ഥാൻ നിയമസഭ മ ന്ദിരത്തിലെത്തിയാണ് അദ്ദേഹം വരണാധികാരിക്ക് പത്രിക നൽകിയത്.
രാജ്യസഭ തെരഞ്ഞ െടുപ്പിന് വിവിധ സംസ്ഥാനങ്ങളിൽ പത്രിക സമർപ്പണം പുരോഗമിക്കുകയാണ്. ഗുജറാത്തിൽ ഒഴിവുള്ള നാലു സീറ്റിലേക്ക് ബി.ജെ.പിയുടെ മൂന്നും കോൺഗ്രസിെൻറ രണ്ടു സ്ഥാനാർഥികൾ തമ്മിലും വാശിയേറിയ മത്സരമാണ് നടക്കാൻ പോകുന്നത്. മാർച്ച് 26നാണ് വോട്ടെടുപ്പ്. മധുസൂദനൻ മിസ്ത്രിക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ച കോൺഗ്രസ് ഭരത്സിങ് സോളങ്കി, ശക്തിസിങ് ഗോഹിൽ എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. ബി.ജെ.പിയുടെ അഭയ് ഭരദ്വാജ്, റമീളബെൻ, നരഹരി അമിൻ എന്നിവരാണ് മത്സരിക്കുന്നത്.
ഗുജറാത്തിലെ കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പ് ഏറെ നാടകീയതകൾക്ക് വഴി വെച്ചിരുന്നു. 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 103 അംഗങ്ങളുണ്ട്. കോൺഗ്രസിന് 73. മൂന്നു സീറ്റിൽ ജയിക്കാൻ ബി.ജെ.പിക്ക് 111 േവാട്ടു കിട്ടണം. കോൺഗ്രസിന് രണ്ടുപേരെ ജയിപ്പിക്കാൻ 74 വോട്ട് വേണം. സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകക്ഷികളെ കറക്കിയെടുക്കാം എന്നാണ് ബി.ജെ.പിയുടെ മനസ്സിലിരിപ്പ്.
സർക്കാർ താഴെ വീണേക്കാമെന്നനിലയുള്ള മധ്യപ്രദേശിൽ ആറുപേരാണ് സ്ഥാനാർഥികൾ. കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി ടിക്കറ്റിലാണ് മൽസരിക്കുന്നത്. കോൺഗ്രസ് നേതാവ് മുൻമുഖ്യമന്ത്രി ദിഗ്വിജയ്സിങ് പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. രാജ്യസഭ ഉപാധ്യക്ഷനും ജെ.ഡി.യു നേതാവുമായ ഹരിവംശ് അടക്കം ബിഹാറിൽ അഞ്ചു സ്ഥാനാർഥികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.