കേരളത്തിലെ സി.പി.എം പരോക്ഷമായി ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: കേരളത്തിലെ സി.പി.എം പരോക്ഷമായി ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. എന്നാല്‍ ദേശീയതലത്തില്‍ സി.പി.എം അത്തരമൊരു നിലപാടല്ല സ്വീകരിക്കുന്നത്.
കേരളത്തിലെ സി.പി.എമ്മിന് വേറെ രാഷ്ട്രീയമാണ്. വികസനത്തെപ്പറ്റി പഠിക്കാന്‍ ഗുജറാത്തിലേക്ക് പഠനസംഘത്തെ അയച്ച സി.പി.എം മുഖ്യമന്ത്രിയാണ് കേരളത്തിലുളളത്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വിജയത്തിലേക്ക് നീങ്ങുകയാണ് ഭാരത് ജോഡോ യാത്ര. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാഴികക്കല്ലായി യാത്ര മാറും. യാത്ര വിജയപ്പിക്കാനായി ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് ഘടകങ്ങള്‍ മത്സരിക്കുകയാണ്.
കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ ഭയമില്ലാത്ത ഒരേയൊരു നേതാവ് രാഹുലാണ്. യാത്ര വിജയച്ചത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ അധിക്ഷേപം നടത്തുന്നത്.
സംഘടന തിരഞ്ഞെടുപ്പില്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളുണ്ടാകുന്നത് കോണ്‍ഗ്രസിന്റെ സൗന്ദര്യമാണ്. മറ്റൊരു പാര്‍ട്ടിയിലും ഈ സ്വാതന്ത്ര്യം ലഭിക്കില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആര്‍ക്ക് വേണോ പത്രിക നല്‍കാമെന്നും വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.