മുഖ്യമന്ത്രി ആഞ്ഞടിച്ചു; ‘തള്ളെ’ന്ന് ആക്ഷേപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിനെ ആക്ഷേപിക്കാന്‍ നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ പ്രസംഗവേദിയാക്കിയെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ധനാഭ്യർ ഥന ചര്‍ച്ചക്കൊടുവില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടിയും വി.എസ്. സുനില്‍കുമാറും മറു പടി നല്‍കിയശേഷം മുഖ്യമന്ത്രി സംസാരിക്കവെയാണ് പ്രതിപക്ഷാംഗങ്ങൾ ‘തള്ള് മുഖ്യമന്ത ്രി’ എന്നാക്ഷേപിച്ച് ഇറങ്ങിപ്പോയത്. ധനാഭ്യർഥന ചര്‍ച്ചയില്‍ പങ്കെടുക്കവെ പ്രതിപ ക്ഷാംഗം പി.ടി. തോമസ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരെ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പി.ടി. തോമസ് സംസാരിക്കുേമ്പാൾ മുഖ്യമന്ത്രി സഭക്കുള്ളിൽ ഉണ്ടായിരുന്നില്ലെങ്കിലും എത്തിയപ്പോൾ അംഗങ്ങളിൽ ചിലർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് മന്ത്രിമാരുടെ മറുപടിക്ക് ശേഷം മുഖ്യമന്ത്രി സംസാരിച്ചത്.
അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഭരണപക്ഷ അംഗങ്ങൾ നടത്തിയ ചില പ്രസ്താവനകള്‍ക്ക് പി.ടി. തോമസ് മറുപടി നല്‍കിയിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സ്ഥിരം അടിയന്തരാവസ്ഥയാണെന്ന് പറഞ്ഞ തോമസ് ചൈനയിലെ പ്രതിപക്ഷ നേതാവ് ആരാണ്, അവിടെ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് എന്നാണ് എന്നിങ്ങനെ ചോദ്യങ്ങളും ഉന്നയിച്ചു.
പാർട്ടി അംഗമല്ലെന്ന് പറഞ്ഞ് ബിനോയ് കോടിയേരിക്കെതിരായ കേസ് ചർച്ച ചെയ്യേണ്ടെന്ന നിലപാട് ശരിയല്ലെന്നും ദരിദ്രയായ ബാർ ഡാൻസറെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവാസിയായ ധീരസഖാവ് നടത്തിയ േപാരാട്ടത്തെ ബൂർഷ്വാ പ്രതിലോമശക്തികൾ എതിർത്ത് പരാജയപ്പെടുത്തുന്നെന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു. ഇതിന് മറുപടി നല്‍കാനെത്തിയ മുഖ്യമന്ത്രി പി.ടി. തോമസിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ചു. ഗാന്ധിജിയെയല്ല, നെഹ്റുവിനെയാണ് കൊല്ലേണ്ടിയിരുന്നതെന്ന് സംഘ്പരിവാര്‍ ആക്ഷേപിച്ചപ്പോള്‍ മിണ്ടാതിരുന്ന കോണ്‍ഗ്രസുകാരാണ് കമ്യൂണിസ്റ്റ് രാജ്യങ്ങളെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കി. എന്നാൽ, സഭാധ്യക്ഷനോ പ്രതിപക്ഷനേതാവോ സംസാരിക്കുേമ്പാൾ ഇത്തരത്തിൽ ബഹളമുണ്ടാകാറില്ലെന്ന് സ്പീക്കർ ഒാർമിപ്പിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ വഴങ്ങിയില്ല. മറുപടി കേൾക്കാതെ പ്രതിപക്ഷം ഭീരുക്കളായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘തള്ള് മുഖ്യാ പിണറായി, പുത്തരിക്കണ്ടമല്ല നിയമസഭയാണേ...’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.