പി.സി. ജോർജിന്റെ പരാമർശം എത്തിക്സ് കമ്മിറ്റി പരിശോധിക്കും
text_fieldsതിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എക്ക െതിരെ പൊതുസമൂഹവും നിയമവൃത്തങ്ങളും ഉയർത്തിയ പരാതികൾ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിയമ, നീതിന്യായ വ്യവസ്ഥകളുടെ പരിരക്ഷ സമൂഹത്തിലെ എല്ലാവിഭാഗം ആളുകൾക്കും ലഭ്യമാകുെന്നന്ന് ഉറപ്പുവരുത്താൻ നിലകൊള്ളേണ്ടവരാണ് സാമാജികർ. സ്ത്രീകളുടെ പരാതി അടിസ്ഥാനമായി കേസും നടപടികളുമുണ്ടാവുന്ന ഘട്ടത്തിൽ ഇത്തരം നിലപാടുകൾ സാമാജികരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നിർഭാഗ്യകരമാണ്. പി.കെ. ശശിക്കെതിരെ സ്പീക്കർക്ക് പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ എം.എൽ.എ എന്ന നിലയിൽ പ്രേത്യക പരിഗണന അദ്ദേഹത്തിന് ലഭിക്കില്ല.
നവകേരളം സൃഷ്ടിക്കാനുതകുന്ന നവീന അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിൽ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ല. ഇക്കാര്യത്തിൽ അൽപം കൂടി ശ്രദ്ധേയമായ ചർച്ച നടക്കേണ്ടതായിരുന്നു. സഭാസമ്മേളനം പൊതുഖജനാവിെൻറ ധൂർത്താണെന്ന ആരോപണത്തിൽ അർഥമില്ല. അങ്ങനെയാണെങ്കിൽ നിയമസഭാ കെട്ടിടം തന്നെ പൂട്ടിയിടുന്നതാകും നല്ലത്- അദ്ദേഹം പറഞ്ഞു.
ജോർജിനെ മുമ്പ് ശാസിച്ചിരുന്നു
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ആർ. ഗൗരിയമ്മയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പി.സി. ജോർജിനെ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി നേരത്തേ ശാസിച്ചിരുന്നു. കഴിഞ്ഞ സഭയുടെ കാലത്താണിത്. പരാതി അന്ന് പരിശോധിച്ചത് കെ. മുരളീധരൻ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയായിരുന്നു. കമ്മിറ്റി റിപ്പോർട്ടനുസരിച്ചായിരുന്നു ശാസന. എത്തിക്സ് കമ്മിറ്റി ആദ്യമായി ഒരാൾക്ക് ശിക്ഷ നിർദേശിക്കുന്നതും ഈ സംഭവത്തിലാണ്.
ഇത്തവണ, പി.സി. ജോർജനെതിരായ പരാതി എത്തിക്സ് കമ്മിറ്റി പരിശോധിക്കുേമ്പാൾ അദ്ദേഹവും അതിൽ അംഗമാണ്. ജോർജിനെതിരായ പരാതി പരിഗണിക്കുമ്പോൾ ജോർജിന് മാറിനിൽക്കേണ്ടി വരും. എ. പ്രദീപ്കുമാർ അധ്യക്ഷനായ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ ജോർജ് എം. തോമസ്, ജോൺ ഫെർണാണ്ടസ്, വി.കെ.സി. മമ്മദ് കോയ, മോൻസ് ജോസഫ്, ഡി.കെ. മുരളി, വി.എസ്. ശിവകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവരും അംഗങ്ങളാണ്.
നടപടി ആവശ്യപ്പെട്ട് വനിത കമീഷൻ സ്പീക്കർക്ക് കത്ത് നൽകി
തിരുവനന്തപുരം: ജലന്ധർ ബിഷപ്പുമായി ബന്ധപ്പെട്ട കേസിൽ കന്യാസ്ത്രീയെകുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എക്കെതിരെ സാധ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി. ജോർജിെൻറ പരാമർശങ്ങളിൽ കമീഷൻ അസംതൃപ്തി രേഖപ്പെടുത്തുന്നതായും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.