പുതിയ ബന്ധുക്കളും ഉപദേശകരും
text_fieldsഗ്രൂപ് പോര് ബി.ജെ.പിയെ സംബന്ധിച്ച് പുതിയ കഥയല്ല. കോ-ലീ-ബി സഖ്യ വിവാദത്തിെൻറ കാലം മുതൽക്ക് ഇൗ തർക്കങ്ങളുണ്ട്. കെ.ജി. മാരാരിൽ തുടങ്ങി പി.പി. മുകുന്ദൻ, സി.കെ. പത്മനാഭൻ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള, കെ. രാമൻപിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ... ഇപ്പോൾ കുമ്മനം രാജശേഖരനിൽ എത്തിനിൽക്കുന്ന നേതാക്കളുടെ കാലത്തെല്ലാം ഗ്രൂപ്പുകളിയാൽ സമൃദ്ധമാണ് പാർട്ടി. താഴേത്തലം മുതൽ സംഘടന തെരഞ്ഞെടുപ്പ് നടത്തി നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന സംവിധാനമില്ലാത്തതാണ് ഗ്രൂപ് പോരിന് ശക്തിപകരുന്നത്. കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്നവർ അധ്യക്ഷന്മാരായി എത്തിയതാണ് കുറച്ചുവർഷങ്ങളായി പാർട്ടിയിലെ പ്രശ്നങ്ങളുടെ മൂലകാരണം.
വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരെ അധ്യക്ഷന്മാരായി കെട്ടിയിറക്കിയെന്ന ആരോപണമാണ് അടുത്തകാലത്ത് ഗ്രൂപ് പോര് ശക്തമാക്കിയത്. െനഹ്റു യുവകേന്ദ്ര ദേശീയ ചുമതലക്കാരനായിരുന്ന മുരളീധരൻ പാർട്ടി അധ്യക്ഷനായി എത്തിയശേഷം ഒരു ഗ്രൂപ്പിെൻറ ആളായി മാറിയപ്പോൾ മറുപക്ഷത്തും ശക്തമായ ചേരിതിരിവുണ്ടായി. അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബി.ജെ.പിക്കാരനല്ലാത്ത ഹിന്ദു െഎക്യവേദി നേതാവ് കുമ്മനം രാജശേഖരനെ അധ്യക്ഷനായി അവരോധിച്ചത്. ആർ.എസ്.എസിെൻറയും സംഘ്പരിവാർ ശക്തികളുടെയും പിന്തുണയുള്ളതുകൊണ്ട് കുമ്മനത്തിനെതിരായ എതിർപ്പുകളെല്ലാം നിർവീര്യമായി.
മുമ്പ് വി. മുരളീധരനൊപ്പം നിന്ന പലരും കുമ്മനത്തിെൻറ ആളുകളായി. അതിനിടെ ബന്ധുക്കളായി പലരും പാർട്ടിയിൽ നുഴഞ്ഞുകയറി. കേന്ദ്രത്തിൽ അധികാരത്തിലുള്ള പ്രസ്ഥാനവുമായി ബന്ധപ്പെട്ടാൽ വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാമെന്ന് പ്രതീക്ഷിച്ചെത്തിയ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമെല്ലാം ഇതിൽപെടും. ഇവർക്കൊപ്പം പല തട്ടിപ്പുകാരും നുഴഞ്ഞുകയറി. അധികാരമില്ലെങ്കിലും തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനിലെ മാരാർജി ഭവൻ അധികാരത്തിെൻറ ‘സെക്രേട്ടറിയറ്റായി’. സൂട്ടും കോട്ടുമിട്ട പലരും ഇവിടെ നിത്യസന്ദർശകരായി.
ഇവരെല്ലാം കുമ്മനം രാജശേഖരെൻറ ചങ്ങാതിമാരായി. എല്ലാവരോടും സൗഹൃദം എന്ന പതിവ് നിലപാട് മാറ്റാതെ കുമ്മനം നിലകൊണ്ടപ്പോൾ അത് ഇവർ പരമാവധി ഉപയോഗിക്കാനും തുടങ്ങി. അതിെൻറ വലിയ ഉദാഹരണമാണ് മെഡിക്കൽ കോളജ് കോഴവിവാദം. ആർ.എസ്.എസിെൻറയും സംഘ്പരിവാറിെൻറയും വിവിധ പേരുകളിലുള്ള സംഘടനകളുടെ നേതാക്കളെല്ലാം ബി.ജെ.പി വിഷയങ്ങളിൽ സജീവമായി ഇടപെട്ടുതുടങ്ങി. മതേതരത്വം പൂർണമായി ഉപേക്ഷിച്ച് സംഘ്പരിവാർ അജണ്ടയിലൂന്നി പാർട്ടി മുന്നോട്ടുപോകുന്നു.
േകാഴവിവാദത്തിൽ പണം വാങ്ങിയെന്ന് പറയപ്പെടുന്ന ഇടനിലക്കാരൻ സതീഷ് നായരും കുമ്മനത്തിെൻറ ആളായത് സംഘ്പരിവാർ ബന്ധത്തിലൂടെ തന്നെ. യു.പി.എ സർക്കാറിെൻറ കാലത്ത് അവരുടെ ആളായിരുന്ന സതീഷ്, സഹോദരനായ ക്ഷേത്ര സംരക്ഷണസമിതി നേതാവിെൻറ മേൽവിലാസത്തിലാണ് കുമ്മനവുമായി ബന്ധമുണ്ടാക്കിയത്. ആ ബന്ധം പല കാര്യങ്ങളിലും അദ്ദേഹം ദുരുപയോഗം ചെയ്തു.
മുമ്പ് അയ്യപ്പേസവാ സംഘത്തിെൻറ നേതാവായിരുന്ന സതീഷിെൻറ സഹോദരൻ കുമ്മനത്തിെൻറകൂടി പിന്തുണയോടെയാണ് ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തിലെത്തിയത്. കോഴ വിവാദത്തിൽപെട്ട എസ്. രാകേഷ് ആകെട്ട കുമ്മനത്തിെൻറ പി.എ എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കുമ്മനത്തിന് ഇങ്ങനെയൊരു പി.എ ഇല്ലെന്ന് നേതൃത്വം വിശദീകരിക്കുേമ്പാഴും പാർട്ടി ഒാഫിസുകളിൽ ഇയാളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.
പണം വാങ്ങിയെന്ന് പറയപ്പെടുന്ന ആർ.എസ്. വിനോദാകെട്ട നിരവധിതവണ അഴിമതിയുൾപ്പെടെ ആരോപണങ്ങളുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ആളാണ്. ഇയാൾ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തുന്നത് ഗ്രൂപ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബൾക്ക് മെസേജ് എന്ന നൂതന തന്ത്രവുമായി മാരാർജി ഭവനിലെത്തിയ കോൺഗ്രസ് പ്രവർത്തകൻ ഇപ്പോൾ ബി.ജെ.പി ഒാഫിസിലെ പ്രമുഖ ചുമതലക്കാരനായി തുടരുകയാണ്. നിരവധി ഉപദേശകരും ജീവനക്കാരുമാണ് ശമ്പളാടിസ്ഥാനത്തിൽ ഇേപ്പാൾ സംസ്ഥാന ബി.ജെ.പിയിൽ പ്രവർത്തിക്കുന്നത്. ഇത്തരത്തിലെത്തിയ പാർട്ടി ‘ബന്ധുക്കളും’ ഉപദേശകരും ചേർന്നാണ് ബി.ജെ.പിയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.