പരിധിവിട്ട് ബി.ജെ.പിയിലെ ഗ്രൂപ് പോര്; ആർ.എസ്.എസും പ്രതിരോധത്തിൽ
text_fieldsകോഴിക്കോട്: ആർ.എസ്.എസ് നോമിനി പി.എസ്. ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡൻറായതോടെ അടങ ്ങുമെന്ന് കരുതിയ ബി.ജെ.പിയിലെ ഗ്രൂപ് പോര് പരിധിവിട്ട് കോർകമ്മിറ്റി ബഹിഷ്കരണം വര െ എത്തിയതോടെ ആർ.എസ്.എസ് നേതൃത്വം പ്രതിരോധത്തിൽ. വി. മുരളീധരൻ-പി.കെ. കൃഷ്ണദാസ് ഗ്രൂ പ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ട ാക്കാൻ സാധിച്ചെന്നും നിലവിലെ സാഹചര്യം അതല്ലെന്നും ആർ.എസ്.എസ് വിലയിരുത്തുന്നു. തങ്ങളുടെ പിന്തുണയോടെ എത്തിയ പ്രസിഡൻറിെൻറ ഇടപെടലാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയതെന്നതാണ് സംഘ്പരിവാർ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
തങ്ങൾക്ക് താൽപര്യമില്ലാത്ത വി. മുരളീധരൻ പക്ഷത്തെ കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തുമെന്ന് തോന്നിയ സാഹചര്യത്തിലാണ് ആർ.എസ്.എസ് ശ്രീധരൻപിള്ളയെ രംഗത്തിറക്കിയത്. സംസ്ഥാന പ്രസിഡൻറായിരുന്ന കുമ്മനം രാജശേഖരനെ തങ്ങളോട് ആലോചിക്കാതെ മിസോറം ഗവർണറാക്കിയതിൽ കേരളത്തിലെ ആർ.എസ്.എസ് നേതൃത്വത്തിനുണ്ടായിരുന്ന നീരസം മാറ്റുകകൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ ആർ.എസ്.എസിന് വഴങ്ങിയത്.
തങ്ങൾ മുന്നോട്ടുവെച്ച സുരേന്ദ്രനെ മറികടന്ന് പ്രസിഡൻറായ ശ്രീധരൻപിള്ളയുമായി ആദ്യം മുതലേ വി. മുരളീധരൻ ഗ്രൂപ്പുകാർ അകലംപാലിച്ചിരുന്നു. ലോക്സഭാ സ്ഥാനാർഥി പട്ടിക കേന്ദ്രത്തിന് നൽകിയെന്ന പ്രഖ്യാപനത്തിലൂടെ കൃഷ്ണദാസ് ഗ്രൂപ്പിലെ ഭൂരിഭാഗവും പിള്ളക്കെതിരെ തിരിഞ്ഞു. സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവർ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. പാർട്ടിക്കും സംഘടനക്കും മുതലെടുക്കാൻ കഴിയുന്ന നിരവധി അവസരങ്ങളുണ്ടായിട്ടും ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ അതിന് സാധിച്ചില്ലെന്ന പരാതി ശബരിമല സമരസമയത്തേ ആർ.എസ്.എസിനുണ്ട്.
പാർട്ടി കോർകമ്മിറ്റിയിൽ പോലും വേണ്ടത്ര ആലോചിക്കാതെ സ്ഥാനാർഥികളുടെ സാധ്യത പട്ടിക നൽകിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ പിള്ളയുടെ നടപടി പാർട്ടി സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും സംഘ്പരിവാർ നേതൃത്വം കരുതുന്നു. ഇൗ സാഹചര്യത്തിൽ തങ്ങളുടെ നോമിയായ പിള്ളയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ആർ.എസ്.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.