മുരളീധരപക്ഷത്തിന്റെ ആധിപത്യം, വക്താവ് സ്ഥാനത്ത് തുടരാനില്ലെന്ന് എം.എസ്. കുമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന ഭാര വാഹി പട്ടികയിൽ വി. മുരളീധരപക്ഷത്തിെൻറ ആധിപത്യം, പദവി ഏറ്റെടുക്കാൻ വിസമ്മതം പ്ര കടിപ്പിച്ച് നേതാക്കളും. കെ. സുരേന്ദ്രന് കീഴിൽ ഭാരവാഹിത്വം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കിയ നേതാക്കളെ ഉൾപ്പെടെ ഉൾപ്പെടുത്തിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച ്ചത്. കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടലിലൂടെയാണ് ഇൗ പട്ടികയെന്നാണ് പാർട്ടിയുടെ ഒൗേദ്യാഗിക വിശദീകരണം.
സുരേന്ദ്രൻ പ്രസിഡൻറായതിൽ അസംതൃപ്തരായിരുന്ന പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കളായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരുമായി കേന്ദ്ര നേതൃത്വം നേരത്തേതന്നെ ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് പ്രഖ്യാപനവും. എന്നാൽ, മുരളീധരപക്ഷത്തിന് ആധിപത്യമുള്ള ഭാരവാഹികളെയാണ് പ്രഖ്യാപിച്ചതെന്ന പരാതിയാണ് എതിർപക്ഷത്തിനുള്ളത്.
ഭാരവാഹിപട്ടികയിൽ പ്രതിഷേധിച്ച് വക്താവ് സ്ഥാനത്ത് തുടരാനില്ലെന്ന് എം.എസ്. കുമാർ വ്യക്തമാക്കിക്കഴിഞ്ഞു. ജന.സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി അപ്രധാന തസ്തികയായ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മാറ്റപ്പെട്ട എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പദവി ഏറ്റെടുക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.
ഇരുവരും പ്രതികരിച്ചിട്ടില്ല. ജന.സെക്രട്ടറിമാർ, വൈസ് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, മോർച്ച അധ്യക്ഷന്മാർ എന്നിവരിലെല്ലാം മുരളീധരപക്ഷത്തിെൻറ ആധിപത്യമാണ് പ്രകടമായതെന്നാണ് എതിർപക്ഷത്തിെൻറ ആരോപണം. ജില്ലാ പ്രസിഡൻറുമാരുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്ത മുരളീധരപക്ഷം പക്ഷേ, സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ അത് പാലിച്ചില്ലെന്നാണ് പട്ടിക വ്യക്തമാക്കുന്നതും.
ജന.സെക്രട്ടറിമാരായി പ്രഖ്യാപിക്കപ്പെട്ട പുതിയ മൂന്ന് പേരും മുരളീധരപക്ഷത്തുള്ളവരാണ്. ന്യൂനപക്ഷ കമീഷൻ അംഗമായിരുന്ന ജോർജ് കുര്യൻ ദേശീയ നേതൃത്വത്തിെൻറ നിർദേശാനുസരണം ആ സ്ഥാനം രാജിെവച്ചാണ് സംസ്ഥാനത്തേക്ക് വീണ്ടും മടങ്ങിയെത്തിയത്. അഡ്വ. പി. സുധീർ, സി. കൃഷ്ണകുമാർ എന്നിവർ വി. മുരളീധരനോടും കെ. സുരേന്ദ്രനോടും അടുത്ത ബന്ധം പുലർത്തുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.