ഉപതെരഞ്ഞെടുപ്പ്: സീറ്റിനായി കോൺഗ്രസിൽ അവകാശവാദം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിെൻറ ആഹ്ലാദം കെട്ടടങ്ങും മു േമ്പ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി കോൺഗ്രസിൽ അടിതുടങ്ങി. ലോക്സഭയിലേക്ക് എം. എൽ.എമാർ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന സീറ്റുകളിലാണ് കണ്ണ്. മഹിളാ കോൺഗ്ര സാണ് പരസ്യമായി സീറ്റിനായി അവകാശം ഉന്നയിച്ചത്.
കോൺഗ്രസിെൻറ പക്കലുള്ള വട്ടി യൂർക്കാവ്, കോന്നി, എറണാകുളം, സി.പി.എമ്മിെൻറ അരൂർ, അംഗങ്ങളുടെ മരണം മൂലം ഒഴിവ് വന്ന പ ാലാ, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ഇതിൽ പാലാ കേരള കോൺഗ്രസിെൻറയും മഞ്ചേശ്വരം ലീഗിെൻറയും സിറ്റിങ് സീറ്റുകളാണ്. അരൂരിൽ മത്സരിച്ചത് കോൺഗ്രസും. കോൺഗ്രസിെൻറ നാല് മണ്ഡലങ്ങളും വിശാല െഎ ഗ്രൂപ്പിേൻറതാണ്.
ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാന് അരൂർ സീറ്റ് നൽകണമെന്നാണ് മഹിള കോൺഗ്രസിൻറ ആവശ്യം. എന്നാൽ, കഴിഞ്ഞതവണ അരൂരിൽ പരാജയപ്പെട്ട എ.എ. ഷുക്കൂർ സീറ്റിനായി രംഗത്തുണ്ട്. െഎ ഗ്രൂപ്പിെൻറ ഭാഗമായ ഷുക്കൂറിനെ ഒഴിവാക്കി ഷാനിമോൾക്ക് സീറ്റ് നൽകുേമായെന്നാണ് അറിയേണ്ടത്.
മുരളീധരൻ രണ്ട് തവണ ജയിച്ച വട്ടിയൂർക്കാവിനായി നിരവധിപേർ രംഗത്തുണ്ട്. എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് അടക്കമുള്ളവരാണ് പട്ടികയിൽ. മുരളീധരെൻറ സേഹാദരിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാലിെൻറ പേരും ചിലർ ഉയർത്തുന്നുണ്ട്. അടൂർ പ്രകാശ് ആറ്റിങ്ങലിൽ ജയിച്ചതിനെതുടർന്ന് ഒഴിവുവന്ന കോന്നിയിലാണ് നേതാക്കൾ ഏറെ. അടൂർ പ്രകാശ് എം.എൽ.എയായിരിക്കെത്തന്നെ അടുത്തതവണ സീറ്റിനായി ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിൻറ നേതൃത്വത്തിൽ ചില പ്രവർത്തനങ്ങൾ നടന്നത് നേരേത്ത ഏറെ വിവാദം ഉയർത്തിയിരുന്നു.
ലോക്സഭയിലേക്ക് സീറ്റിന് ശ്രമിച്ച് പരാജയപ്പെട്ട ബാബു ജോർജ് ഇതിനോടകം കോന്നി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ്, പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. ഹൈബി ഇൗഡനിലൂടെ ഒഴിവുവരുന്ന എറണാകുളത്ത് െഡാമിനിക് പ്രസേൻറഷൻ, ടോണി ചമ്മിണി, ടി.ജെ. വിനോദ് തുടങ്ങിയവരൊക്കെയുണ്ട്.
‘ഷാനിമോൾ വേണം’
തിരുവനന്തപുരം: കെ.എസ്.യുവിലൂടെ കടന്നുവന്ന്, ദീര്‍ഘകാലം കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച അഡ്വ. ഷാനിമോള്‍ ഉസ്മാെൻറ പരാജയ കാരണം അന്വേഷിക്കണമെന്നും വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസിന് സ്വീകരണം നല്കി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ കൂടുതലായി സംഘടനയിലേക്ക് പരിഗണിക്കുമെന്നും വനിതകളെ ആദരിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.