കേരള കോൺഗ്രസ്: ഇടതുപ്രവേശന ചർച്ചകൾ സജീവം
text_fieldsകോട്ടയം: ഇടതുമുന്നണി പ്രവേശനത്തിനുള്ള ചർച്ചകൾ സജീവമാക്കി കേരള കോൺഗ്രസ് നേതൃത്വം. ഇക്കാര്യത്തിൽ പെെട്ടന്ന് തീരുമാനം എടുക്കില്ലെങ്കിലും വിവിധതലങ്ങളിൽ സമവായം സൃഷ്ടിച്ച് ഫെബ്രുവരിയോടെ മുന്നണി പ്രവേശനം പൂർത്തിയാക്കാനാണ് പാർട്ടി തീരുമാനം. അതിനകം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പും പൂർത്തിയാക്കും. മുന്നണി പ്രവേശനം വൈകില്ലെന്ന് കെ.എം. മാണിയും ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് ജോസ് കെ. മാണിയും പ്രഖ്യപിച്ചതും ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാെണന്നതിെൻറ സൂചനയായി പാർട്ടിവൃത്തങ്ങൾ പറയുന്നു.
സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലും മുന്നണി പ്രവേശനം ചർച്ചയായി. എന്നാൽ, ജോസഫ് വിഭാഗത്തിെൻറ എതിർപ്പ് പെെട്ടന്ന് തള്ളുന്നത് ഉചിതമല്ലെന്ന നിലപാടിൽ തീരുമാനം വീണ്ടും പലതലങ്ങളിൽ ചർച്ചയാകെട്ട എന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേർന്നുവേത്ര. ഇനിയും യു.ഡി.എഫിനൊപ്പം പോകുന്നത് ആത്മഹത്യപരമാണെന്നുവരെ നേതാക്കൾക്ക് അഭിപ്രായമുണ്ട്. സമയമെടുത്തായാലും തീരുമാനം ഉചിതമാകണം. നീക്കങ്ങൾ പാളരുതെന്നും ചിലർ ചൂണ്ടിക്കാട്ടി. മുന്നണി പ്രവേശനം പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും സീനിയർ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് മുന്നണി പ്രവേശന തീരുമാനം മാണി നീട്ടിയത്.
പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിയടക്കം ബഹുഭൂരിപക്ഷം നേതാക്കളും ഇടത് പ്രവേശനത്തോട് മാനസികമയി അടുത്തുകഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്. ഇടതുനേതൃത്വം മുന്നണിയിലേക്ക് മാണിയെ ക്ഷണിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയാൽ എതിർപ്പുകൾ അവഗണിച്ച് ഇടതുപ്രവേശന തീരുമാനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പി.ജെ.ജോസഫ് ഇപ്പോഴും നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. ജോസഫ് എന്തുനിലപാടെടുത്താലും ഭൂരിപക്ഷത്തിെൻറ അഭിപ്രായം അനുസരിച്ചാകും മുന്നോട്ടുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.