വല വിരിച്ച് ബി.ജെ.പി
text_fieldsഅർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന എൻ.ഡി.എ ഘടകകക്ഷികളുടെ പരാതിക്കിടയിലും ഇരുമുന്നണികളിലെയും അസംതൃപ്തരായ ചെറു പാർട്ടികളെ വലയിലാക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എൻ.ഡി.എ യോഗത്തിൽ ബി.ജെ.പി നേതൃത്വം ഇക്കാര്യം പരോക്ഷമായി മറ്റ് ഘടകകക്ഷികളെ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫ് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെയാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യം െവക്കുന്നത്. ജോസ്പക്ഷത്തിന് എൽ.ഡി.എഫിൽ പ്രവേശനം ലഭിക്കുന്നതിന് തടസ്സമായി സ്കറിയാ തോമസ് വിഭാഗം നിലകൊള്ളുന്നുണ്ട്. ആ സാഹചര്യത്തിൽ ജോസും കൂട്ടരും എൻ.ഡി.എയിലേക്ക് വരാൻ താൽപര്യപ്പെടുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കെ.എം. മാണി ജീവിച്ചിരുന്നപ്പോൾതന്നെ അദ്ദേഹത്തെ പാട്ടിലാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇവർക്ക് പുറമെ ഇരുമുന്നണികളിെലയും ചെറു പാർട്ടികെളയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് നീക്കം.
ഇതിനൊപ്പം നിലവിലെ ഘടകകക്ഷികളുടെ പരാതികൾ പരിഹരിക്കാനുള്ള നീക്കവും തുടങ്ങുന്നുണ്ട്. കോർപറേഷൻ, ബോർഡ് എന്നിവയിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാണ് എൻ.ഡി.എ ഘടക കക്ഷികളുടെ പരാതി. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചും ചർച്ചകൾ നടക്കും. 40 ശതമാനം സീറ്റുകൾ വേണമെന്നാണ് ബി.ഡി.ജെ.എസിെൻറ നിലപാട്. മറ്റുകക്ഷികളെ വശത്താക്കാനുള്ള നീക്കത്തിെൻറ ഫലമറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമാകാമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.