കേരള കോൺഗ്രസ് ഭാരവാഹിപ്പട്ടികയിൽ വെട്ടിത്തിരുത്ത്; വിവാദം
text_fieldsകോട്ടയം: കേരള കോൺഗ്രസ്-എം ഭാരവാഹിപ്പട്ടികയിെല വെട്ടിത്തിരുത്തലിനെച്ചൊല്ലി വിവാദം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ഉന്നതാധികാരസമിതി പട്ടികയിൽനിന്ന് ബേബി ഉഴുത്തുവാലിനെ ഒഴിവാക്കി ചങ്ങനാശ്ശേരിയിൽനിന്നുള്ള ജോബ് മൈക്കിളിനെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച ഉന്നതാധികാരസമിതി അംഗങ്ങളുെട പട്ടികയിൽ സി.എഫ്. തോമസ് എം.എൽ.എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ് മാത്രമാണ് ഉണ്ടായിരുന്നത്. കമ്മിറ്റി അംഗീകരിച്ച ഇൗ പട്ടിക തിരുത്തി രാത്രി ജോബ് മൈക്കിളിനെ തിരുകിക്കയറ്റുകയായിരുെന്നന്ന് ഒരുവിഭാഗം നേതാക്കൾ പറയുന്നു.
ഇേതച്ചൊല്ലി ചങ്ങനാശ്ശേരിയിൽ പാർട്ടിയിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമായിക്കുകയാണ്. അവിടെ സി.എഫ്. തോമസിെൻറ പിൻഗാമിയായി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോബ് ൈമക്കിളും സാജൻ ഫ്രാൻസിസും ശ്രമം നടത്തിവരുകയാണ്. ഇതിെൻറ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ. മുൻധാരണക്ക് വിരുദ്ധമായി ജോബ് മൈക്കിളിനെ ഉൾപ്പെടുത്തിയതിൽ സി.എഫ്. േതാമസ് അതൃപ്തനാണെന്നാണ് സൂചന. ജോബ് മൈക്കിളിനെ ജനറൽ സെക്രട്ടറിയായാണ് സംസ്ഥാന സമിതി യോഗത്തിൽ പ്രഖ്യാപിച്ചത്. യോഗം പൂർത്തിയായതിനുപിന്നാലെ, ജോബും ഒപ്പമുള്ളവരും പ്രതിഷേധം ഉയർത്തിയതോടെ ബേബി ഉഴുത്തുവാലിനെ ജനറൽ സെക്രട്ടറിയാക്കി ജോബ് മൈക്കിളിനെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തുകയായിരുെന്നന്നാണ് വിവരം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.എഫ്. തോമസിനുപകരം ജോബ് മൈക്കിളിനെ സ്ഥാനാർഥിയാക്കാൻ ആലോചന നടന്നിരുന്നു. എന്നാൽ, സി.എഫ്. പിന്മാറാൻ തയാറായില്ല. ഇതോടെ കെ.എം. മാണി ഇടപെട്ട് അടുത്തതവണ ജോബ് ൈമക്കിളിന് സീറ്റുനൽകാമെന്ന് ധാരണയുണ്ടാക്കുകയും പ്രതിഷേധത്തിൽനിന്ന് ജോബ് പിന്മാറുകയുമായിരുന്നു. ഇൗ ധാരണ തകർക്കാൻ സി.എഫ്. തോമസ് സമ്മർദം ചെലുത്തി പാർട്ടി പരമോന്നതസമിതിയിൽ സഹോദരനായ സാജൻ ഫ്രാൻസിസിനെ ഉൾപ്പെടുത്തുകയായിരുന്നേത്ര.
എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ വായിച്ചതിലും പിന്നീട് പാർട്ടി ഒൗദ്യോഗികമായി പുറത്തുവിട്ട പട്ടികയിലും ജോബ് മൈക്കിൾ ഇല്ലായിരുെന്നന്ന് എതിർ വിഭാഗം പറയുന്നു. പിന്നീട്, തിരുകിക്കയറ്റിയത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. അതേസമയം, ഭാരവാഹിപ്പട്ടിക എഴുതിത്തയാറാക്കിയപ്പോൾ ഉണ്ടായ പിഴവാണെന്നും ജോബ് മൈക്കിളിനെ ഉന്നതാധികാരസമിതിയിേലക്ക് തീരുമാനിച്ചിരുന്നതായാണ് പാർട്ടി നേതൃത്വത്തിെൻറ വിശദീകരണം. തെറ്റ് മനസ്സിലാക്കിയതോെട തിരുത്തുകയായിരുന്നു. ഇതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും നേതൃത്വം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.