ചെങ്ങന്നൂർ: അവസാന നിമിഷവും കേരള കോൺഗ്രസിൽ ഭിന്നത
text_fieldsകോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നതിൽ അവസാന നിമിഷവും കേരള കോൺഗ്രസ്-എം നേതൃനിരയിൽ ഭിന്നത. പാർട്ടി നിലപാട് തീരുമാനിക്കാൻ സ്റ്റിയറിങ് കമ്മിറ്റി െവള്ളിയാഴ്ച നടക്കാനിരിെക്ക സമവായത്തിൽ എത്താനാകാതെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. എൽ.ഡി.എഫിെനയും യു.ഡി.എഫിെനയും പിന്തുണക്കുന്ന പാർട്ടിയിലെ രണ്ടുഗ്രൂപ്പുകൾ തമ്മിൽ തർക്കം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആരെയും പിണക്കാതെ മനസ്സാക്ഷിവോെട്ടന്ന നിലപാടിലേക്ക് പാർട്ടി ചെയർമാൻ കെ.എം. മാണി എത്തുമെന്നാണ് വിവരം.
പൊതുതെരെഞ്ഞടുപ്പ് വരെ ഒരുപാളയത്തിലും തളക്കാതെ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ഇതാണ് ഉചിതമെന്ന തീരുമാനത്തിലാണ് മാണിയെന്ന് അടുത്ത വിശ്വസ്തർ പറയുന്നു. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം ചേരുന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിെൻറ മുഖ്യ അജണ്ട ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാണ്.
മാണിയുെട പിന്തുണ ഏതുവിധേനയും ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം. സർക്കാർ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ചെങ്ങന്നൂരിൽ പാർട്ടി സ്ഥാനാർഥിക്ക് പരാജയം ഉണ്ടായാൽ സർക്കാറിെൻറ പ്രതിഛായയെ ബാധിക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു. പാർട്ടി സെക്രട്ടറി കോടിയേരിക്കാണ് അനുനയനീക്കത്തിെൻറ ചുമതല. അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്ന സമ്മർദം സി.പി.എം നേതൃത്വം മാണിയിലും മകനും വൈസ് ചെയർമാനുമായ ജോസ് കെ. മാണിയിലും ശക്തമാക്കിയിട്ടുണ്ട്. മാണിയുമായി അടുപ്പമുള്ള ഏതാനും സി.പി.എം നേതാക്കളും സഭ നേതൃത്വത്തിലെ ചിലരും ഇതിനായി ശ്രമിക്കുന്നുണ്ട്. മദ്യനയത്തിലടക്കം ക്രൈസ്തവ സഭകൾക്ക് സർക്കാറിനോടുള്ള പരിഭവങ്ങളും പരാതികളും തിരക്കിട്ട് പരിഹരിക്കാനും ശ്രമം നടക്കുകയാണ്. ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങളും പരിഗണനയിലാണ്. വ്യാഴാഴ്ച ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി ഇൗ വിഷയങ്ങളും ചർച്ചചെയ്തിട്ടുണ്ട്.
പരസ്യപിന്തുണ നൽകാൻ തയാറാകുന്നില്ലെങ്കിൽ മലപ്പുറത്തും വേങ്ങരയിലും യു.ഡി.എഫ് സ്ഥാനാർഥികളെ പരസ്യമായി പിന്തുണച്ചതുേപാലുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്നും സി.പി.എം മാണിയോട് അഭ്യർഥിച്ചിട്ടുണ്ട്. മനസ്സാക്ഷി വോെട്ടന്ന് മാണി പ്രഖ്യാപിച്ചാലും തങ്ങൾക്ക് ദോഷകരമാകില്ലെന്നും സി.പി.എം കരുതുന്നു. ഇടതുസ്ഥാനാർഥിക്കും ഇതുസംബന്ധിച്ച ഉറപ്പ് മാണിഗ്രൂപ് നൽകിയിട്ടുണ്ട്. അതേസമയം, ഇടതുവിഷയത്തിൽ ജോസഫ് ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്.
യു.ഡി.എഫും മാണിയെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ മെനയുന്നുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തെത്തന്നെയാണ് രംഗത്തിറക്കിയത്. യു.ഡി.എഫ് നേതാക്കൾ മാണിക്ക് പിന്നാലെയാണിപ്പോൾ. മാണിയെ പിന്തുണച്ചുള്ള നിലപാടുകളും പ്രസ്താവനകളും വ്യാപകമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഏതെങ്കിലും മുന്നണിക്ക് പരസ്യപിന്തുണ നൽകരുതെന്ന നിലപാടുള്ളവർ പാർട്ടിയിൽ ഏറെയുണ്ട്. പിന്തുണക്കുന്ന സ്ഥാനാർഥി പരാജയപ്പെട്ടാൽ അത് ഭാവിമുന്നണി പ്രവേശനത്തെ ബാധിക്കുമെന്നും വിലപേശൽ ശക്തി കുറക്കുമെന്നും ഇവർ പറയുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ഇടതുമുന്നണിക്ക് പിന്തുണനൽകാൻ നീക്കം നടത്തുന്നുണ്ടെങ്കിലും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫ് എം.എൽ.എയും വിയോജിപ്പ് അറിയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ആലപ്പുഴ ജില്ല പ്രസിഡൻറ് ഇടത് അനുകൂല മനോഭാവം പരസ്യമാക്കിയിട്ടുണ്ട്. രണ്ട് അഭിപ്രായം പ്രകടമായതോടെ കെ.എം. മാണി ഇക്കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.