സീറ്റുകളിൽ നോട്ടമിട്ട് ഇരുപക്ഷവും; ആശങ്കയിൽ യു.ഡി.എഫ്
text_fieldsകോട്ടയം: കേരള കോൺഗ്രസിലെ തർക്കപരിഹാരശ്രമങ്ങൾ വഴിമുട്ടിനിൽക്കെ, യു.ഡി.എഫിന് പുതിയ തലവേദനയായി സീറ്റിനെച്ചൊല്ലി പോര്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണ മാണി വിഭാഗം മത്സരിച്ച മുഴുവൻ സീറ്റിലും തങ്ങൾക്ക് സ്ഥാനാർഥികളുണ്ടാകുമെന്ന് കോട്ടയത്ത് നടന്ന ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം പ്രഖ്യാപിച്ചതാണ് പുതിയ പ്രതിസന്ധി. കേരള കോണ്‍ഗ്രസിെൻറ എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് നേരേത്ത പി.ജെ. ജോസഫ് വിഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗത്തെയും അനുനയിപ്പിക്കുകയെന്ന കടുത്ത െവല്ലുവിളിയാണ് യു.ഡി.എഫിന് മുന്നിലേക്ക് എത്തുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ നിരവധി വാർഡുകളിൽ കോൺഗ്രസ്, കേരള കോൺഗ്രസ് സൗഹൃദമത്സരം നടന്നിരുന്നു. ഇതിനൊപ്പം വേർപിരിഞ്ഞ കേരള കോൺഗ്രസുകളും ഒരേ സീറ്റിൽ അവകാശവാദങ്ങളുമായി എത്തുന്നതോടെ സൗഹൃദ മത്സരങ്ങൾ പെരുകും.
ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിെൻറ ഇടപെടൽ എത്രത്തോളം ഫലം ചെയ്യുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ പങ്കുെവക്കുന്നു. പിളര്‍പ്പിനു പിന്നാലെ മാണിയുടെ തട്ടകമായ പാലായില്‍ ഉള്‍പ്പെടെ ജോസ് വിഭാഗത്തിനൊപ്പം നിന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മറുപക്ഷത്തേക്ക് മാറിയിരുന്നു. ഈ സീറ്റുകളില്‍ ഇരുവിഭാഗവും കണ്ണുറപ്പിക്കുന്നു. അടുത്ത ദിവസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം അകലകുന്നം പഞ്ചായത്തിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടുകയാണ്. അനുനയത്തിന് യു.ഡി.എഫ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.