വിവാദങ്ങൾ അവസാനിപ്പിക്കാൻ കർശന നിർേദശം; ഏകോപനച്ചുമതല ഉപസമിതിക്ക്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് കഴിയും വരെ വിവാദങ്ങൾ അവസാനിപ്പിക്കാൻ കേരള കോൺഗ്രസ് ജോ സ് പക്ഷം പ്രവർത്തകർക്കും നേതാക്കൾക്കും നിർദേശം നൽകി. വോട്ടെടുപ്പ് കഴിയുംവരെ മൗന ം പാലിക്കണം. ഒരു കാരണവശാലും വിവാദങ്ങൾക്ക് അവസരം സൃഷ്ടിക്കരുത്. ചിഹ്നത്തെക്കു റിച്ച് ചർച്ച വേണ്ട. പരമാവധി വോട്ട് ശേഖരിക്കണം. സംഭവങ്ങൾ നേതൃതലത്തിൽ വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനം.
ജോസഫ് പക്ഷവും ഇനി വിവാദങ്ങൾക്ക് ഇല്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ ആവർത്തിച്ചാൽ മറുപടി നൽകാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. പാലാ കൺവെൻഷനിൽ ജോസഫിനു നേരെ ഉണ്ടായ പ്രതിഷേധത്തിൽ നേതാക്കൾ അമർഷത്തിലാണ്. ജോസഫിനും അതൃപ്തിയുണ്ട്.
എം.എൽ.എ മാർ, സംസ്ഥാന, ജില്ല ഭാരവാഹികളടക്കമുള്ളവരെ മാണി വിഭാഗം പാലായിൽ അണിനിരത്തും. കോട്ടയം ഡി.സി.സിക്കും ചുമതലകൾ നൽകി. ഡി.സി.സി പ്രസിഡൻറിെൻറ നേതൃത്വത്തിൽ പ്രചാരണങ്ങൾ ഏകോപിപ്പിക്കും. യു.ഡി.എഫ് ഉപസമിതിക്കാണ് ഏകോപനച്ചുമതല. കഴിഞ്ഞദിവസം അരങ്ങേറിയ സംഭവങ്ങളിൽ യു.ഡി.എഫ് നേതൃത്വവും അതൃപ്തിയിലാണ്.
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇക്കാര്യം ഇരു കേരള കോൺഗ്രസുകളെയും അറിയിച്ചു. സിറ്റിങ് സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്നത് ഗൗരവ മാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ഘടകകക്ഷികൾക്കും ഇതേ അഭിപ്രായമാണ്. ജോസ് ടോമിെൻറ പത്രികയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രിൻസ് ലൂക്കോസും ഒപ്പിട്ടത് ചോദ്യം ചെയ്തതും നേതൃനിരയിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.