കേരള കോൺഗ്രസ് സൈബർ വിങ്ങിന് ‘പൂട്ട്’
text_fieldsകോട്ടയം: ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ, കേരള കോൺഗ്രസ് സൈബർ വിങ്ങിന് ‘പൂട്ട്’. മാണി വിഭാഗത്തെ അനുകൂലിച്ചും പി.ജെ. ജോസഫ് അടക്കമുള്ളവരെ വിമർശ ിച്ചും രംഗത്തെത്തിയ സൈബർ വിങ്ങിനെതിരെ പാർട്ടിയിലെ ജോസഫ് വിഭാഗം കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് സൈബർ വിങ്ങിെൻറ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്. ഗ്രൂപ് പിരിച്ചുവിട്ടതായി കോഓഡിനേറ്റർ ജയകൃഷ്ണൻ പുതിയേടത്ത് തന്നെയാണ് വ്യക്തമാക്കിയത്.
ചെയർമാെൻറ ചുമതല വഹിക്കുന്ന ജോസഫിനെ അടക്കം വിമർശിച്ചതിനു ജയകൃഷ്ണൻ പുതിയേടത്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. ഇതാണ് ഗ്രൂപ്പിെൻറ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് വിവരം. എന്നാൽ, ജയകൃഷ്ണൻ പുതിയേടത്ത് ഇത് നിഷേധിച്ചു. പാർട്ടിയിലെ ഭിന്നത ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും നേതൃത്വത്തിെൻറ മനസ്സറിഞ്ഞുള്ള തീരുമാനമാണെന്നുമാണ് ജയകൃഷ്ണൻ വിശദീകരിക്കുന്നത്.
അടുത്തിടെ വാർത്തസമ്മേളനത്തിൽ ജോസഫിന് കോട്ടയം സീറ്റ് നൽകണമെന്ന തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ച യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പനെതിരെയും ആക്രമണമുണ്ടായിരുന്നു.അതിനിടെ, േസാഷ്യൽ മീഡിയ കോഓഡിനേറ്ററായി ജയകൃഷ്ണൻ പുതിയേടത്തിനെ നിയമിച്ചിട്ടില്ലെന്ന് ജോസഫ് വിഭാഗം പറയുന്നു. ഒദ്യോഗികമായി ഗ്രൂപ്പിനു രൂപം നൽകിയിട്ടില്ല. ചിലരുടെ ഒത്താശയോടെ ജയകൃഷ്ണൻ സ്വയം പാർട്ടിയുടെ സൈബർ വിങ്ങിനെ ‘ഏറ്റെടുക്കുകയായിരുന്നു’വെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.