കേരള കോൺഗ്രസിലെ ഇരുവിഭാഗവും പരാതിയുമായി യു.ഡി.എഫിൽ
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോയി എബ്രഹാമിനെ യു.ഡി.എഫ് ഉപസമിതി യിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാന് കത്ത് നൽകി. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ചേർന്ന് യു.ഡി. എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിെച്ചന്നാണ് പരാതി. വോട്ടെടുപ്പ് ദിനത ്തിൽ മാധ്യമങ്ങളിലൂടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയസാധ്യത കുറവാണെന്ന തരത്തിൽ നടത്തിയ പ്രസ്താവന കടുത്ത അച്ചടക്കലംഘനമാണ്.
ഇതിനിടെ, ജോയി എബ്രഹാമിെൻറ വീടിന് പൊലീസ് കാവൽ ഏർെപ്പടുത്തി. വോട്ടെടുപ്പ് ദിനത്തിലെ ജോയി എബ്രഹാമിെൻറ പ്രസ്താവനയിൽ ജോസ്വിഭാഗം കടുത്ത അമർഷത്തിലാണ്. ഈ സാഹചര്യത്തിലാണ് കാവൽ.
ജോസ് വിഭാഗം കത്ത് നൽകിയതിനുപിന്നാലെ ജോസഫ് വിഭാഗവും പരാതിയുമായി യു.ഡി.എഫ് കൺവീനറെ സമീപിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിെട പി.ജെ. ജോസഫിനെ അപമാനിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലാണ് ബെന്നി ബഹന്നാന് പരാതി നൽകിയത്.
ജോയി എബ്രഹാമിെൻറ പ്രസ്താവനയിൽ യു.ഡി.എഫിന് അതൃപ്തി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ദിവസം കേരള കോൺഗ്രസ്-ജോസഫ് പക്ഷത്തെ ജോയി എബ്രഹാം ജോസ് കെ. മാണി വിഭാഗത്തിനെതിരെ നടത്തിയ പരസ്യ പ്രസ്താവനയിൽ യു.ഡി.എഫിന് അതൃപ്തി.
പ്രസ്താവന അനുചിതവും മുന്നണിയുടെ പൊതുതാൽപര്യത്തിന് വിരുദ്ധവുമായിരുന്നെന്ന് യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൺവീനർ ബെന്നി െബഹനാൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി. ഇതിനോട് മറ്റ് നേതാക്കളും യോജിച്ചെങ്കിലും കൂടുതൽ പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ തയാറായില്ല.
അതേസമയം, മുന്നണി മര്യാദ ലംഘിച്ച് പ്രസ്താവന നടത്തിയ ജോയി എബ്രഹാമിനെ യു.ഡി.എഫ് യോഗത്തിൽ പെങ്കടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി പക്ഷം നേതൃത്വത്തിന് കത്ത് നൽകിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
പാലായിൽ ഗാന്ധിജിയുടെ പടത്തിനൊപ്പം യു.ഡി.എഫ് സ്ഥാനാർഥിയുടെ പടവും ചേർത്ത് നോട്ടീസ് ഇറക്കിയ ദൾ നേതാവ് ജോൺ ജോണിെൻറ നടപടി അനുചിതമായെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.