Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപിളർന്നും വളർന്നും

പിളർന്നും വളർന്നും

text_fields
bookmark_border
KM-George-and-PT-Chacko.
cancel
camera_alt??.??.??????, ??.??. ???????

1963 ഡിസംബർ എട്ട്​ പീച്ചിയിലേക്കുള്ള യാത്രാമധ്യേ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോയുടെ വാഹനം ഇടിച്ച്​ മൂന്ന്​പേർക ്ക്​ പരിക്കേൽക്കുന്നു. കാറിൽ ചാക്കോക്കൊപ്പം ഒരു സ്​ത്രീ കൂടിയുണ്ടായിരുന്നുവെന്ന വാർത്ത അന്ന്​ കോൺഗ്രസിൽ വൻ വിവാദമായി കത്തിപ്പടർന്നു.

പാർട്ടി പ്രവർത്തകയായ പത്മം മേനോൻ ലിഫ്​റ്റ്​ ചോദിച്ച്​ കയറിയതാണെന്ന പി.ടി. ച ാക്കോയുടെ വിശദീകരണം കോൺഗ്രസ്​ മുഖവിലക്കെടുത്തില്ല. സി.എം.സ്​റ്റീഫൻ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. ആർ. ശങ്ക റും കൈവിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ ചാക്കോ രാജിവെച്ചു.

തുടർന്ന്​ നടന്ന കെ.പി.സി.സി പ്രസിഡൻറ്​ തെരഞ്ഞെ ടുപ്പിലും തോറ്റതിനെ തുടർന്ന്​ ചാക്കോ സജീവരാഷ്​ട്രീയത്തോട്​ വിടപറഞ്ഞു. തുടർന്ന്​ അഭിഭാഷക ജോലിയിലേക്ക്​ തിരിഞ്ഞു. അതിനിടെ ജോലിയുടെ ഭാഗമായി കോഴിക്കോട്​ കുറ്റ്യാടിയിലെത്തിയ അദ്ദേഹം ഹൃദയസ്​തംഭനം മൂലം മരിച്ചു.

ചാക്കോയുടെ മരണം കോൺഗ്രസിൽ കൊടുങ്കാറ്റായി. കോൺഗ്രസ്​ നേതാക്കൻമാരുടെ ചതിയിൽ മനംനൊന്താണ്​ ചാക്കോ മരിച്ച തെന്ന പ്രചാരണവും നടന്നു. ഇതേതുടർന്ന്​ ചാക്കോയോടുള്ള നിലപാടിൽ പ്രതിഷേധിച്ച്​ 15 എം.എൽ.എമാർ പാർട്ടി വിടുന്നതായ ി പ്രഖ്യാപിച്ചു.

അങ്ങിനെ 1964ൽ കെ.എം.ജോർജ്​ ചെയർമാനും ആർ.ബാലകൃഷ്​ണപിള്ള വൈസ്​ ചെയർമാനുമായി കേരള കോൺഗ്രസ്​ പിറന്നു. ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും’ എന്ന പ്രയോഗം മലയാളത്തിന്​ സംഭാവന ചെയ്​ത പാർട്ടിയാണ്​ കേരള കോൺഗ്രസ്.

ഇൗ പാർട്ടി എത്രതവണ പിളർന്നുവെന്ന്​ അതിന്​ കാരണക്കാരായവർക്ക്​ പോലും നിശ്ചയമുണ്ടാകില്ല. കോട്ടയം ലോക്​സഭ മണ്ഡലത്തി​െല സീറ്റ്​ നിഷേധത്തെതുടർന്ന്​ ​ഉടലെടുത്ത മാണി-ജോസഫ്​ ഭിന്നത കേരള കോൺഗ്രസിനെ വീണ്ടുമൊരു പൊട്ടിത്തെറിയിലേക്ക്​ തള്ളിവിടു​കയാണ്​.

  • 1965 നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുമായി കേരള കോൺഗ്രസ്​ ശക്തിതെളിയിച്ചു
  • 1979 ആദ്യ പിളർപ്പ്​: കെ.എം. മാണിയുടെയും പി.ജെ. ജോസഫി​​​െൻറയും ആർ. ബാലകൃഷ്​ണപിള്ളയുടെയും നേതൃത്വത്തിൽ കേരള കോൺഗ്രസ്​ വിവിധ വിഭാഗങ്ങൾ
  • 1993 കേരള കോൺഗ്രസ്​-എമ്മിൽ പൊട്ടിത്തെറി. ടി.എം. ജേക്കബ്​, ജോണി ​നെല്ലൂർ, മാത്യു സ്​റ്റീഫൻ, പിഎം. മാത്യു എന്നിവർ വിഭജിച്ച്​ പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിച്ചു. പി.എം. മാത്യു, മാത്യു സ്​റ്റീഫൻ എന്നിവർ പിന്നീട്​ മാതൃസംഘടനയിലേക്ക്​ മടങ്ങി.
  • 2005 ഉമ്മൻചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്​ കേരള കോൺഗ്രസ്​-ജേക്കബ്​ വിഭാഗം കെ. കരുണാകര​​​െൻറ ഡെമോക്രാറ്റിക്​ ഇന്ദിര കോൺഗ്രസിൽ (കരുണാകരൻ) ലയിക്കാൻ തീരുമാനിച്ചു.
  • 2006 കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്​ ടി.എം. ജേക്കബും കൂട്ടരും ഡി.​െഎ.സി വിട്ട്​ ​കേരള കോ​ൺഗ്രസ്​-ജേക്കബ്​ വീണ്ടും പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ്​ (ജോസഫ്​) ഇടത​ുമുന്നണിയുടെ ഭാഗമായി.​ എന്നാൽ, 2010ൽ മുന്നണിവിട്ട്​ കേരള കോൺഗ്രസ്​-എമ്മിൽ ലയിച്ചു. (പി.സി. തോമസി​​​െൻറ ഇന്ത്യൻ ഫെഡ​റൽ ​െ​​ഡ​മോക്രാറ്റിക്​ പാർട്ടിയും ജോസഫ്​ ഗ്രൂപ്പിൽ ലയിച്ചിരുന്നു. എന്നാൽ, മാണിയുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ്​ എടുത്തപ്പോൾ പി.സി. തോമസ്​ ജോസഫിനെ കൈയൊഴിഞ്ഞു.)
  • 2007 കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ. ബാലകൃഷ്​ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപവത്​കരിച്ചു. പിന്നീട്​ ​െഎക്യവേദിക്ക്​ നേതൃത്വം കൊടുത്ത ബാലകൃഷ്​ണപിള്ള ​െഎക്യത്തിന്​ പുറത്തായി. ​െഎക്യവേദിയിലില്ലാതിരുന്ന ജോസഫ്​ ഗ്രൂപ്​ മാണി ഗ്രൂപ്പിനൊപ്പം ചേർന്നു. പിന്നീട്​ ജേക്കബ്​ ഗ്രൂപ്പും ഒറ്റക്ക്​ നിൽക്കാൻ തീരുമാനമെടുത്തു.
  • 2010 സെക്കുലർ കേരള കോൺഗ്രസായിരുന്ന പി.സി. ജോർജ്​ മാണി കോൺഗ്രസിൽ ലയിച്ചു. മാണി ഗ്രൂപ്പും ജോസഫ്​ ഗ്രൂപ്പും ലയിച്ച്​ ഒന്നായി. പി.സി. ജോർജ്​ മാണിയെ ​ൈകവിട്ടു. ഫ്രാൻസിസ്​ ജോർജും കൂട്ടരും മാണിയെയും പി.ജെ. ജോസഫിനെയും വിട്ട്​ പുതിയ പാർട്ടിയുണ്ടാക്കി.
  • 2011 മാണിയും ജേക്കബും പി.സി. തോമസും കേരള കോൺഗ്രസ്​ വിഭാഗങ്ങൾ. അതിൽ നിന്ന്​ വീണ്ടും പിളർന്ന്​ പത്തോളം​ പേരുകളിൽ. കേരള കോൺഗ്രസ്-എം, കേരള കോൺഗ്രസ്​-ജേക്കബ്​, പിള്ള, പി.സി. ജോർജ്​, ഫ്രാൻസിസ്​ ജോർജ്​, സ്​കറിയ തോമസ്​, പി.സി. തോമസ്​ എന്നിങ്ങനെ. ഒട​ുവിൽ ടി.എസ്​. ജോൺ വിഭാഗവും. ഇതിൽ പി.സി. തോമസ്​ ബി.ജെ.പി മുന്നണിയിൽ സ്​കറിയ തോമസ്​ ഇടതുമുന്നണിയിൽ.
  • 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ മാണി വിഭാഗം 15 സീറ്റിൽ മത്സരിച്ചു. പി.ജെ. ജോസഫ്​ വിഭാഗം ഉൾപ്പടെയായിരുന്നു​ ഇത്​. വലത്​ മുന്നണിയിൽ കേരള കോൺഗ്രസ്​ ​േജക്കബ്​ ഒരിടത്ത്​ മത്സരിച്ചു. പി.സി.ജോർജ്​ സ്വത​ന്ത്രനായി മൽസരിച്ചു വിജയിച്ചു. ഇടതുപക്ഷത്ത്​ ബാലകൃഷ്​ണപിള്ള വിഭാഗത്തിന്​ ഒന്നും ഇടതുപക്ഷത്തുണ്ടായിരുന്ന പി.സി. തോമസി​​​െൻറ ലയനവിരുദ്ധ വിഭാഗത്തിന്​ മൂന്നു സീറ്റും. വി. സുരേന്ദ്രൻപിള്ളയും സ്​കറിയ തോമസും സ്​റ്റീഫൻ ജോർജും. മൂന്നുപേരും തോറ്റു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടായിരുന്നത്​ 23 കേരള കോൺഗ്രസുകാർ.
  • 2016ൽ മാണി വിഭാഗത്തിലെ ജോസഫ്​ ഗ്രൂപ്​ പിളരുന്നു. അവർ ഫ്രാൻസിസ്​ ജോർജി​​​െൻറ നേതൃത്വത്തിൽ ജനാധിപത്യകേരള കോൺഗ്രസായി ഇടതുപക്ഷത്ത്​ എത്തു​േമ്പാൾ മൂന്ന്​ സീറ്റ്​ നൽകി.
  • 2016 കേരള കോൺഗ്രസ്​ സ്​ഥാപക നേതാവി​​​െൻറ മകൻ കൂടിയായ ഫ്രാൻസിസ്​ ജോർജും പിളർപ്പിന്​ ഒരുവട്ടം നേതൃത്വം നൽകി. പുതിയ പാർട്ടിയുണ്ടാക്കി ഇടതുപക്ഷത്തി​​​െൻറ ഭാഗമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manipj josephkerala congressmalayalam newspolitical newspt chackoKM GeorgeLok Sabha Electon 2019
News Summary - Kerala Congress History - Political News
Next Story