കേരള കോൺഗ്രസ് ജോണി നെല്ലൂർ, ജോസഫ് വിഭാഗങ്ങൾ ലയിച്ചു
text_fieldsകൊച്ചി: കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന സമ്മേളനത്തിൽ ജോണി നെല്ലൂർ വിഭാഗം അവതരിപ്പിച്ച ലയനപ്രമേയം പ്രവർത്തകർ അംഗീകരിച്ചു. ലയനസമ്മേളനം ജോസഫ് വിഭാഗം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇനി ഒരൊറ്റ കേരള കോൺഗ്രസ് മാത്രേമ ഉണ്ടാകൂവെന്നും അകന്നുനിൽക്കുന്നവരും ഭാവിയിൽ ഒരുമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് കാലഘട്ടത്തിെൻറ ആവശ്യമാണ്. അനൂപ് ജേക്കബും സമ്മേളനത്തിൽ എത്തണമെന്നതായിരുന്നു തെൻറ ആഗ്രഹം. ഇന്നല്ലെങ്കിൽ നാളെ അതും സംഭവിക്കും. ഇപ്പോൾതന്നെ ജേക്കബ് ഗ്രൂപ്പിലുണ്ടായിരുന്ന പത്തോളം ജില്ല പ്രസിഡൻറുമാർ എത്തിയിരിക്കുന്നു.
കാര്യങ്ങൾ മനസ്സിലാക്കി അനൂപ് ജേക്കബും തങ്ങൾക്കൊപ്പമെത്തും. കഠിനാധ്വാനം ചെയ്യുന്ന ഊർജസ്വലനായ നേതാവാണ് ജോണി നെല്ലൂർ. അതിപ്രഗല്ഭനായിരുന്ന ടി.എം. ജേക്കബ് കാര്യങ്ങൾ വ്യക്തമായി പഠിച്ചുമാത്രം നിയമസഭയിലെത്തുന്ന നേതാവായിരുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. പലഗ്രൂപ്പായി പിരിഞ്ഞ് ശക്തി ക്ഷയിച്ച കേരള കോൺഗ്രസ് പഴയ പ്രതാപത്തോടെ തിരിച്ചുവരാൻ ഒരുമിച്ചുനിൽക്കലാണ് ആവശ്യമെന്ന് അധ്യക്ഷപ്രസംഗത്തിൽ ജോണി നെല്ലൂർ പറഞ്ഞു.
ജോസ് കെ. മാണിക്കും അനൂപ് ജേക്കബിനും തങ്ങളോടൊപ്പം ചേരേണ്ടിവരും. ചെയർമാനായിരുന്ന താൻ പിരിച്ചുവിട്ട പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കിയെന്ന അനൂപ് ജേക്കബിെൻറ അവകാശവാദം 2020ലെ ഏറ്റവും വലിയ തമാശയാണ്. മഹാഭൂരിപക്ഷം സംസ്ഥാന, ജില്ല നേതാക്കളും പ്രവർത്തകരും തെൻറാപ്പമാണ്. അന്തരിച്ച കെ.എം. മാണിയുെടയും ടി.എം. ജേക്കബിെൻറയും അന്ത്യാഭിലാഷമാണ് കേരള കോൺഗ്രസ് ലയനത്തിലൂടെ യാഥാർഥ്യമാകുന്നത്. ഒരു ഉപാധിയുമില്ലാതെയാണ് തങ്ങൾ ലയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കർഷകരുടെയും ചെറുകിട വ്യാപാരി വ്യവസായികളുടെയും രക്ഷ കേരള കോൺഗ്രസിലൂടെ എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രമേയം പാർട്ടി വൈസ് ചെയർമാൻ ജോർജ് ജോസഫ് അവതരിപ്പിച്ചു. കേരള കോൺഗ്രസ് നേതാക്കളായ മോൻസ് ജോസഫ് എം.എൽ.എ, കേരള കോൺഗ്രസ് ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സി. മോഹനൻ പിള്ള, അറക്കൽ ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.