കോൺഗ്രസ് നശിച്ചത് അവരുടെ കയ്യിലിരുപ്പിന്‍റെ ഫലമെന്ന് കേരളാ കോൺഗ്രസ് എം
text_fieldsകോട്ടയം: ഇന്ത്യൻ പാർലമെന്‍റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് ഇന്ന് വെറും 44 സീറ്റിലേക്ക് കൂപ്പുകുത്തിയതിന്‍റെ ശരിയായ കാരണം സ്വന്തം അണികളെ പഠിപ്പിക്കുവാനുള്ള പ്രമേയങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കേരളാ കോൺഗ്രസ് എം. കോൺഗ്രസിന്‍റെ കയ്യിലിരുപ്പിന്‍റെ ഫലമായാണ് ഭൂരിപക്ഷം സംസ്ഥാനത്തും നാലാംസ്ഥാനം പോലും നഷ്ടമായിരിക്കുന്നത്. കേരളത്തിൽ പോലും കൊല്ലം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഭൂരിപക്ഷം സീറ്റിൽ മത്സരിച്ചിട്ടു പോലും പേരിനൊരു എം.എൽ.എയെ കിട്ടിയില്ലെന്നും അവൈലബിൾ ജില്ലാ കമ്മറ്റിയോഗം ചൂണ്ടിക്കാട്ടി.
കർഷകരുടെയും പാർട്ടി അണികളുടെയും ശാപം കൊണ്ടാണ് കോൺഗ്രസ് നിലംപതിച്ചത്. പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്‍റെ അടിമയായി മത്സരിച്ചത് കോൺഗ്രസ് അണികൾ മറന്നിട്ടില്ല. കോൺഗ്രസ് കേന്ദ്രധനമന്ത്രി ചിദംബരത്തിന്‍റെ നടപടികളും കസ്തൂരിരംഗൻ റിപ്പോർട്ടും കർഷകകേരളം മറക്കില്ല. ഏഴ് കേന്ദ്രമന്ത്രിമാർ കേരളത്തിൽനിന്ന് ഉണ്ടായിട്ടും കേരളം എന്തു നേടിയെന്നുള്ള കോൺഗ്രസ് അണികളുടെ ചോദ്യത്തിന് മറുപടി പറയാൻ നേത്രത്വം തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോൺഗ്രസിന്‍റെ ശക്തി ചെങ്ങന്നൂരിൽ ഒറ്റക്ക് മത്സരിച്ച് അണികളെ ബോധ്യപെടുത്താൻ കോൺഗ്രസ് നേത്രത്വം തയാറുണ്ടോ? അവിടെ കോൺഗ്രസിന്‍റെ സ്ഥാനാർഥി ജീവനും കൊണ്ട് ഓടുന്ന കാഴ്ചയാണ് അണികൾ കാണുന്നത്. ഇനിയും എത്ര ഡമ്മികളെയിറക്കി കളിച്ചാലും ബാർകേസിന്‍റെ ആസൂത്രകരെയും തിരക്കഥാകൃത്തുക്കളെയും ഓരോ കേരളാ കോൺഗ്രസുകാരനും തിരിച്ചറിയുന്നുണ്ട്. വിശ്വസ്തത പാലിച്ചു കൂടെ നിന്നവന്‍റെ കുതികാൽ വെട്ടുന്ന കോൺഗ്രസ് സംസ്കാരം എന്ന് അവസാനിപ്പിക്കുന്നോ അന്നേ കോൺഗ്രസ് ഗതി പിടിക്കുവെന്നും ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.