കേരള കോൺ എം പിളർപ്പിലേക്ക്
text_fieldsകോട്ടയം: സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കുന്നില്ലെങ്കിൽ ബദൽ യോഗം ചേരാൻ കേരള കോൺഗ് രസ് മാണി വിഭാഗം. 10 ജില്ല പ്രസിഡൻറുമാരും രണ്ട് എം.എൽ.എമാരും പ്രമുഖ നേതാക്കളും ഉൾെപ്പ ടെ വ്യാഴാഴ്ച പാലായിൽ യോഗം ചേർന്നാണ് ഈ തീരുമാനത്തിെലത്തിയത്. ജൂൺ ഒമ്പതിനകം പാ ർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കുന്നില്ലെങ്കിൽ നിർണായക തീരുമാനങ്ങളിേലക്ക് നീങ്ങാനും ധാരണയായി. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ സമവായത്തിനായി ഏതറ്റംവരെ പോകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നതു പാർട്ടി വിരുദ്ധമാണെന്ന് ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ് മുന്നറിയിപ്പ് നൽകി. യോഗം വിളിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ്. സഭാ നേതൃത്വവും യു.ഡി.എഫും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവർ അതിനുള്ള ശ്രമത്തിലാണ്. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്നും ജോസഫ് ആവർത്തിച്ചു.എന്തു നടപടിയുണ്ടായാലും ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാനാണ് മാണി വിഭാഗം തീരുമാനം. ചെയര്‍മാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം കഴിഞ്ഞ ദിവസം ജോസഫിന് കത്ത് നല്‍കിയിരുന്നു. ആവശ്യം ജോസഫ് പരസ്യമായി തള്ളിയതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായത്.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് പാളയത്തിൽ പോര് രൂക്ഷമായ കേരള കോൺഗ്രസിൽ ജോസ് കെ. മാണി-ജോസഫ് ഭിന്നത തെരുവിലേക്ക് എത്തിയതിനു പിന്നാലെയാണ് ജോസഫ് വീണ്ടും നിലപാട് കടുപ്പിക്കുന്നത്. സമവായത്തിനുള്ള ജോസഫിെൻറ ക്ഷണം ജോസ് കെ. മാണി വിഭാഗം ഇതുവരെ ചെവിക്കൊണ്ടിട്ടുമില്ല. സമവായത്തിനു ശേഷമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്നാണ് ജോസഫിെൻറ നിലപാട്. ചെയർമാൻ സ്ഥാനം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും മാണി വിഭാഗം തയാറുമല്ല. മാണി വിഭാഗം എന്തുനിലപാടെടുത്താലും ജൂൺ ഒമ്പതിന് മുമ്പ് പാർലമെൻററി പാർട്ടി യോഗം വിളിച്ച് നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ.എമാരായ ഡോ.എൻ. ജയരാജും റോഷി അഗസ്റ്റിനും അടക്കം പാലായിലെ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.