പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ജോസഫിനോട് വിശദീകരണം തേടും
text_fieldsകോട്ടയം: നാല് ഉന്നതാധികാര സമിതി അംഗങ്ങൾ ഉൾെപ്പടെ 21 പേരെ സസ്പെൻഡ് ചെയ്ത പി.ജെ. ജോസഫിെൻറ നടപടിക്കെതിരെ കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗം.
പാർട്ടി വിരു ദ്ധ പ്രവർത്തനം നടത്തിയ പി.ജെ. ജോസഫിനും ജോയി എബ്രഹാമിനും കാരണംകാണിക്കൽ നോട്ടീസ് നൽ കാൻ തിങ്കളാഴ്ച കോട്ടയത്ത് േചർന്ന ജോസ് കെ. മാണി വിഭാഗം ഉന്നതാധികാര സമിതി യോഗം ത ീരുമാനിച്ചു.
തുടർനടപടി സ്വീകരിക്കാനും സംഘടനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തു ന്ന മറ്റുള്ളവരെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാനും ജോസ് കെ. മാണ ിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അച്ചടക്ക സമിതിക്ക് രൂപംനൽകി. മുതിർന്ന നേതാവ് പി.ക െ. സജീവ് ചെയർമാനായ സമിതിയിൽ പി.ടി. ജോസ്, കെ.ഐ. ആൻറണി എന്നിവർ അംഗങ്ങളാണ്. പാർട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനപരവുമായ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ പരമാധികാരമുള്ള സമിതി സ്റ്റിയറിങ് കമ്മിറ്റിയാണെന്നും അതിൽ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും യോഗശേഷം ജോസ് കെ. മാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റിയറിങ് കമ്മിറ്റി ഉൾപ്പെടെ പരമാധികാര സമിതികളിൽ ഭൂരിപക്ഷമില്ലാത്ത പി.ജെ. ജോസഫ് ക്രിതൃമ ഭൂരിപക്ഷം ചമക്കാൻ നടത്തിയ നീക്കം ‘കയറെത്താത്തതിനാല് കിണറങ്ങ് മൂടിക്കളയാം’ പഴഞ്ചൊല്ലുപോലെയാണെന്നും ജോസ് കെ. മാണി പരിഹസിച്ചു.
ഉന്നതാധികാര സമിതി അംഗങ്ങളും ജില്ല പ്രസിഡൻറുമാരും സംസ്ഥാന ജനറൽ സെക്രട്ടറിമാരും പോഷകസംഘടന ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെ 21 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയ ജോസഫിെൻറ നടപടി പാർട്ടി ഭരണഘടനയുടെ ലംഘനമാണ്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഉത്തരവാദപ്പെട്ട നേതാക്കളെ പുറത്താക്കിയ നടപടി യോഗം തള്ളി.
എല്ലാവരെയും പുറത്താക്കി താനാണ് പാർട്ടി എന്നു വരുത്തിത്തീർക്കുന്ന നീക്കം പ്രവർത്തകരിൽ ഭിന്നത സൃഷ്ടിക്കുന്നതാണ്. പി.ജെ. ജോസഫും കൂട്ടരും രാഷ്ട്രീയ അഭയാർഥികളായാണ് കേരള കോൺഗ്രസ് എമ്മിൽ വന്നത്.
എന്നാൽ, അഭയം നൽകിയ കെ.എം. മാണിെയയും പാർട്ടിയെയും ജോസഫ് വഞ്ചിച്ചു. ജോസഫും കൂട്ടരും കേരള കോൺഗ്രസിനെ തകർക്കാൻ മറ്റാരുെടയോ അച്ചാരം വാങ്ങി പ്രവർത്തിക്കുകയാണ്. ഇത്തരം ഹീന നീക്കങ്ങളെ ചെറുത്തുതോൽപിക്കും. കേരള കോൺഗ്രസ് മഹാസമ്മേളന സമയത്ത് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചതും കേരള യാത്രയുടെ ഉദ്ഘാടനത്തിൽ പതാക കൈമാറിയ ശേഷം വിമർശനവുമായി സമാപന ചടങ്ങിൽനിന്ന് വിട്ടുനിന്നതുമെല്ലാം ജോസഫിെൻറ കുടിലബുദ്ധിയുടെ ഭാഗമായിരുന്നു.
കെ.എം. മാണി അനുസ്മരണ ചടങ്ങ് തിരുവനന്തപുരത്ത് അതിദയനീയമായി സംഘടിപ്പിച്ച് അനാദരവ് കാട്ടിയത് പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചു. 96 പേർ പങ്കെടുത്തുവെന്നും ആറുപേർ അവധി അപേക്ഷ നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗത്തിന് സ്റ്റേ
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിൽ നടത്താനിരുന്ന ഉന്നതാധികാര സമിതി യോഗം കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തു.
ജോസ് വിഭാഗത്തിലെ ആറ് ജില്ല പ്രസിഡൻറുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 21 പേരെ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ജോസ് വിഭാഗം എറണാകുളം ജില്ല പ്രസിഡൻറ് ബാബു ജോസഫ് യോഗത്തിനെതിരെ കോടതിയെ സമീപിച്ചത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് േജാസഫിെൻറ യോഗമെന്ന് ബാബു ജോസഫ് കോടതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.