കേരള കോൺഗ്രസ് എം മഹാസമ്മേളനം: കരുനീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം മഹാസമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാതോർക്കുകയാണ് കോട്ടയം. ശനിയാഴ്ച രാവിെല 10ന് ഹോട്ടൽ െഎഡയിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ മുന്നണി പ്രവേശനം, നേതൃമാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകൾ നടക്കും. എന്നാൽ, അതിെൻറ അടിസ്ഥാനത്തിൽ പെെട്ടന്നൊരു തീരുമാനം പാർട്ടി നേതൃത്വം പ്രഖ്യാപിക്കില്ല. കേരള കോൺഗ്രസ് എം, ജനതാദൾ യു (വീരേന്ദ്രകുമാർ വിഭാഗം) എന്നിവരെ ഉൾപ്പെടുത്തുന്നതടക്കമുള്ളവ ചർച്ചെചയ്യാൻ വ്യാഴാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലെ തീരുമാനവുമായി ബന്ധെപ്പട്ടായിരിക്കും കേരള കോൺഗ്രസ് എമ്മിലും രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുക. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും മുന്നണി പ്രവേശന സാധ്യതയും കുറവാണ്.
അതേസമയം, ഇടതുപ്രവേശനം എന്തുവിലകൊടുത്തും നേരിടാനാണ് പി.ജെ. ജോസഫ് വിഭാഗത്തിെൻറ തീരുമാനം. അനൗദ്യോഗിക ചർച്ചകളെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, മോൻസ് ജോസഫ് എന്നിവരടക്കമുള്ള ഒരുവിഭാഗം നേതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. ഇത് മറികടന്നുള്ള രാഷ്ട്രീയ തീരുമാനം പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയും പിളർപ്പുമുണ്ടാക്കിയേക്കും.
നേരത്തേ മാണി ഗ്രൂപ് ഇടതുപക്ഷത്തേക്ക് പോകാനുള്ള സാഹചര്യമുണ്ടായപ്പോൾ 22 നിയമസഭ സീറ്റും കോട്ടയം, ഇടുക്കി, പത്തനംതിട്ട ലോക്സഭ സീറ്റുകളും സി.പി.എം വാഗ്ദാനം ചെയ്തിരുന്നു. ആ നീക്കം അട്ടിമറിച്ചത് ബാർ കോഴക്കേസാണ്. ഇനി യു.ഡി.എഫിലേക്ക് മടങ്ങാനാണ് തീരുമാനമെങ്കിൽ ജോസ് കെ. മാണിയെ സംരക്ഷിക്കുന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കും. അതനുസരിച്ച് കോട്ടയം ലോക്സഭ സീറ്റിലും പാലാ നിയമസഭ സീറ്റിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയുണ്ട്.
മാണി ഗ്രൂപ് ഇടതുപാളയത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ മുന്നണി പ്രവേശനം കാത്തുകഴിയുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനും കൂട്ടർക്കും മോഹങ്ങൾ ഉപേക്ഷിക്കേണ്ടിവരും. അതോടെ, ഫ്രാൻസിസ് ജോർജും കൂട്ടരും പി.െജ. ജോസഫിനൊപ്പം ചേർന്ന് യു.ഡി.എഫിൽ അഭയംതേടാനുള്ള സാധ്യത തെളിയും. കെ.എം. മാണി ഇടതുപാളയം ഉറപ്പിച്ചാൽ കേരള കോൺഗ്രസിൽ പിളർപ്പുണ്ടാക്കി പി.ജെ. ജോസഫിെൻറ നേതൃത്വത്തിലുള്ള ഒരുവിഭാഗത്തെ യു.ഡി.എഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം കോൺഗ്രസും ആരംഭിച്ചിട്ടുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.