കേരള കോൺഗ്രസിൽ സമവായത്തിന് സി.എഫ്; പിളർപ്പ് തടയാൻ തിരക്കിട്ട നീക്കം
text_fieldsകോട്ടയം: കേരള കോൺഗ്രസിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, പിളർപ്പ് തടയാൻ തിര ക്കിട്ട മധ്യസ്ഥത നീക്കങ്ങൾ. മുതിർന്ന നേതാവ് സി.എഫ്. തോമസ് എം.എൽ.എ മുൻകൈയെടുത്ത ാണ് വീണ്ടും സമവായനീക്കങ്ങൾക്ക് തുടക്കമിട്ടത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പിന്ത ുണയോടെയാണ് നീക്കം. സി.എഫ്. തോമസ് ഇരുവിഭാഗവുമായി ചർച്ച നടത്തിവരുന്നതായാണ് സൂചന.
പാലാ ബിഷപ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സി.എഫ്. തോമസിനെ ചെയർമാനാക്കിയുള്ള അനുരഞ്ജന ഫോർമുലക്കാണ് നീക്കം. എന്നാൽ, ചെയർമാൻ സ്ഥാനം കൈവിട്ടുള്ള ഒത്തുതീർപ്പ് വേെണ്ടന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജോസ് കെ. മാണി വിഭാഗം. എന്നാൽ, സമവായ ചർച്ചകളിൽ പങ്കെടുക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ നേതാക്കളെ ഒപ്പം ചേർക്കാൻ ശ്രമിക്കുന്ന പി.ജെ. ജോസഫ് ശനിയാഴ്ച നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്. സി.എഫ്. തോമസിെൻറ ഇടപെടലാണ് ഇതിനു ജോസഫിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. താൻ ചെയർമാനാണെന്ന് പറഞ്ഞിട്ടിെല്ലന്ന് വ്യക്തമാക്കിയ ജോസഫ്, ജോസ് കെ. മാണിയെ അധിക്ഷേപിച്ചിട്ടിെല്ലന്നും വ്യക്തമാക്കി.
പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമെന്നും നേതാക്കൾ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും സി.എഫ്. തോമസ് ആവശ്യപ്പെട്ടു. എല്ലാം രമ്യമായി പരിഹരിക്കും. പഴയതുപോലെ പാർട്ടി ഐക്യത്തോടെ മുന്നോട്ടുപോകും. തർക്കങ്ങൾക്കെല്ലാം പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ജോസഫ് വിഭാഗത്തിെൻറ സമവായ ചർച്ചക്കുള്ള ക്ഷണം മാണി വിഭാഗം തള്ളിയെന്ന് പ്രചാരണമുണ്ട്്. മാണിയെ അപമാനിച്ചവരുമായി മുന്നോട്ടുപോകില്ലെന്ന നിലപാട് ഇവർ സ്വീകരിച്ചതായും പറയുന്നു. എന്നാൽ, ജോസ് െക. മാണി ഇത് തള്ളി. ചർച്ചക്ക് ആരും വിളിച്ചിട്ടിെല്ലന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ചെയർമാനെ തെരഞ്ഞെടുക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിക്കണമെന്നാവശ്യെപ്പട്ട് യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറുമാരും രംഗത്തെത്തി. പാലായിൽ എത്തിയ ഇവർ ജോസ് കെ. മാണിയെ പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസം കേരള കോൺഗ്രസിെൻറ എട്ട് ജില്ല പ്രസിഡൻറുമാരും ജോസ് കെ. മാണിക്ക് പിന്തുണ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.