മുന്നണിയുടെ ഭാഗമാകും –സി.എഫ്. തോമസ്; തീരുമാനം യുക്തമായ സമയത്ത് –മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനം വീണ്ടും ചർച്ചയാക്കി നേതാക്കൾ. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമാകുമെന്ന് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ പറഞ്ഞു. പാർട്ടിയുെട മുന്നണി പ്രവേശനം ഉറപ്പാണ്. എന്നാൽ, ഏത് മുന്നണിയിൽ ആണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെ മുന്നണി പ്രവേശനം സംബന്ധിച്ച് യുക്തമായ തീരുമാനം യുക്തമായ സമയത്ത് കൈക്കൊള്ളുമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞു. ഇപ്പോൾ ഒറ്റക്ക ്നിൽക്കുകയാണ് .ഇതിൽ ആശയക്കുഴപ്പമൊന്നുമില്ല. പാർട്ടിയുടെ നയങ്ങൾ തീരുമാനിക്കുന്നത് ഉന്നതാധികാരസമിതി യോഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗത്തിനുമുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മുന്നണി പ്രവേശനം വീണ്ടും ചർച്ചയാകുന്നതിനിടെ ചൊവ്വാഴ്ച പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചു. ഇതിൽ മുന്നണി പ്രവേശനമടക്കം ചർച്ചയാകും. കഴിഞ്ഞദിവസം കെ.എം. മാണിക്ക് എൽ.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നൽകിയിരുന്നുവെന്ന് കേരള കോൺഗ്രസ് മുഖപത്രം സ്ഥിരീകരിച്ചിരുന്നു. ഇതിലും കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.