ജോസഫിനെ പ്രതിരോധിക്കാൻ ഉറച്ച് മാണി
text_fieldsകോട്ടയം: ലോക്സഭ സീറ്റ് വിഭജനത്തിനുള്ള യു.ഡി.എഫ് ഉഭയകക്ഷി ചർച്ച ചൊവ്വാഴ്ച നട ക്കാനിരിക്കെ, കേരള കോണ്‍ഗ്രസിെൻറ സീറ്റില്‍ മത്സരിക്കാനുള്ള പാർട്ടി വർക്കിങ് ചെ യർമാൻ പി.ജെ. ജോസഫിെൻറ നീക്കത്തെ പ്രതിരോധിക്കാനുറച്ച് മാണി വിഭാഗം. ഇക്കാര്യത്ത ിൽ ഉറച്ചനിലപാടുമായി മുന്നോട്ടുപോകും. കേരള കോൺഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ജേ ാസഫിെൻറ ആവശ്യം യു.ഡി.എഫ് യോഗത്തിൽ തള്ളാനും മാണി വിഭാഗം തീരുമാനിെച്ചന്നാണ് വി വരം.
സിറ്റിങ് സീറ്റായ കോട്ടയം മാത്രം മതിയെന്നും യു.ഡി.എഫ് യോഗത്തിൽ മാണി വ്യക്തമാക്കും. ഇതോടെ ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന യു.ഡി.എഫ് യോഗം നിർണായകമാകുമെന്നാണ് സൂചന. ഒരുസീറ്റ് മാത്രം മതിയെന്ന് മാണി വ്യക്തമാക്കിയാൽ കേരള കോൺഗ്രസുകളുടെ മറ്റൊരു പിളർപ്പിേലക്കാകും കാര്യങ്ങൾ എത്തുക. ജോസഫ് പാർട്ടി വിടുന്നെങ്കിൽ വിേട്ടാെട്ടയെന്ന നിലപാടിലേക്കും മാണി എത്തിച്ചേർന്നിട്ടുണ്ട്.
അടുത്ത വിശ്വസ്തരുമായി മാണി കഴിഞ്ഞദിവസങ്ങളിൽ വിശദമായി ചർച്ച നടത്തിയിരുന്നു. ജോസഫിെൻറ നിലപാടുകൾ തലവേദനയാകുകയാണെന്നും ഇങ്ങനെ പോയാൽ അത് പാർട്ടിയെ ദുർബലമാക്കുമെന്നുമാണ് പൊതുവിലയിരുത്തൽ.
കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥനായി എത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച വീണ്ടും മാണിയും ജോസഫുമായും ചർച്ച നടത്തിയേക്കും. പാർട്ടി വിടുന്ന പക്ഷം ജോസഫിനെ യു.ഡി.എഫിൽ തുടരാൻ അനുവദിക്കുന്നതു സംബന്ധിച്ചും മാണി യോഗത്തിൽ നിലപാട് വ്യക്തമാക്കും.
സീറ്റ് വിഭജനചർച്ച ചൊവ്വാഴ്ച തന്നെ പൂർത്തിയാക്കാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ആവശ്യത്തില്‍ ജോസഫ് ഉറച്ചുതന്നെയാണ് എന്നത് കോൺഗ്രസ് നേതൃത്വത്തെ വലക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.