കേരള കോൺഗ്രസ് കടുത്ത നിലപാടിലേക്ക്
text_fieldsകോട്ടയം: കപടരാഷ്ട്രീയത്തിെൻറ അപ്പോസ്തലനാണ് കെ.എം. മാണിയെന്ന ‘വീക്ഷണ’ത്തിെൻറ ആേക്ഷപം കേരള കോൺഗ്രസിെൻറ മുന്നണി മാറ്റത്തിന് വേഗത കൂട്ടിയേക്കുമെന്ന് സൂചന. കോൺഗ്രസ് മുഖപത്രത്തിെൻറ മുഖപ്രസംഗത്തെ കോൺഗ്രസ് നേതൃത്വം തള്ളിയെങ്കിലും മാണിക്കെതിരെ ഇത്രയും കടുത്തതും രൂക്ഷവുമായ കടന്നാക്രമണം പാർട്ടി അണികളെയും മുതിർന്ന നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മാണിക്ക് മുഖ്യമന്ത്രി സ്ഥാനം എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നതായി കേരള കോൺഗ്രസ് മുഖപത്രം കഴിഞ്ഞദിവസം സ്ഥിരീകരിച്ചരുന്നു. അതിെൻറ പ്രതികരണമായാണ് വീക്ഷണം മുഖപ്രസംഗം. ‘മാണിയെന്ന മാരണം’ തലെക്കട്ടിലുള്ള മുഖപ്രസംഗത്തോട് വീക്ഷണത്തിെൻറ വീക്ഷണത്തിന് ഇടിവു പറ്റിയെന്ന് മാത്രമാണ് മാണി പരസ്യമായി പ്രതികരിച്ചത്. എന്നാൽ, അദ്ദേഹവും അനുയായികളും കടുത്ത അമർഷത്തിലാണെന്ന് വ്യക്തമാണ്. എന്നാൽ, പരസ്യ വിമർശനം വേണ്ടെന്നാണ് അദ്ദേഹത്തിെൻറ നിർദേശം. ഇൗ മാസം 13ന് ചേരുന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി കടുത്ത തീരുമാനത്തിലേക്കെത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.