ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് പക്ഷം
text_fieldsകോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ പാലായിെല ജോസ് വിഭാഗം സ്ഥാനാർഥി ജോസ് ടോമിനെ തിരെ പരസ്യവിമർശനം നടത്തിയ ജോസഫ് പക്ഷത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജോസ് വിഭാഗം യു.ഡി.എഫ് നേതൃത്വത്തെ സമീപിച്ചു. വിഷയത്തിൽ യു.ഡി.എഫ് അടിയന്തര നടപ ടി സ്വീകരിക്കണമെന്നും മുന്നണിയുടെയും പാർട്ടിയുടെയും കെട്ടുറപ്പിനെ തകർക്കാൻ ശ്രമ ിക്കുന്നവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നുമാണ് ജോസ് വിഭാഗത്തിെൻറ ആവശ്യം.
ബുധനാഴ്ച യു.ഡി.എഫ് നേതൃത്വത്തിനു പരാതി നൽകും. എന്നാൽ, അഞ്ചിടത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന അഭ്യർഥന യു.ഡി.എഫ് നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും ജോസഫ് വിഭാഗവുമായി യോജിച്ചു പോകുന്നതിലെ അതൃപ്തിയും േജാസ് പക്ഷം നേതൃത്വത്തെ അറിയിച്ചു.
കേരള കോൺഗ്രസിെല പ്രശ്നങ്ങൾ ഉപതെരഞ്ഞെടുപ്പിനുശേഷം വീണ്ടും ശക്തമാകുന്നത് കോൺഗ്രസ് നേതൃത്വത്തിനും തലവേദനയാകുകയാണ്. ഉപതെരഞ്ഞെടുപ്പിലെ പ്രശ്നങ്ങൾക്കൊപ്പം ഇതും നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. എങ്കിലും ബുധനാഴ്ച ചേരുന്ന യു.ഡി.എഫിൽ ഇക്കാര്യവും ചർച്ചയാകും. യു.ഡി.എഫിൽ സ്ഥാനാർഥി നിർണയമടക്കം ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് നേതൃത്വം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനും യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.
ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമാണെന്നും അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമായിരുന്നു ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിെൻറ പരസ്യവിമർശനം. പാലായിൽ ജോസഫ് വിഭാഗം ജോസ് പക്ഷത്തെ കാലുവാരിയെന്നും ജോസഫ് പക്ഷത്തെ ആരും പ്രചാരണത്തിന് എത്തിയില്ലെന്നും പ്രധാനബൂത്തുകളിൽ പോലും ഇവരെ കണ്ടില്ലെന്നും ജോസ് വിഭാഗം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.