മടങ്ങിവരവ് ഗംഭീരമാക്കി മാണി
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം വീണ്ടും യു.ഡി.എഫിെൻറ ഭാഗമായപ്പോൾ മടങ്ങിവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കെ.എം. മാണി. ബാർേകാഴക്കേസിൽ തന്നെ കുടുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചെന്നാരോപിച്ച് ഒന്നരവർഷം മുമ്പ് മുന്നണിവിട്ട മാണി തിരികെയെത്തുന്നത് രാജ്യസഭ സീറ്റടക്കം കാര്യമായ നേട്ടങ്ങളോടെയാണ്. യു.ഡി.എഫിൽ അർഹമായ പരിഗണന വേണമെന്ന മാണിയുടെ ആവശ്യത്തിനും േകാൺഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
കോൺഗ്രസിന് അർഹതപ്പെട്ട ആകെയുള്ള ഒരു രാജ്യസഭ സീറ്റ് അവരിൽനിന്ന് പിടിച്ചെടുക്കാനായത് മാണിക്ക് നേട്ടമായി. ഒന്നരവർഷം ഒന്നും ഇല്ലാത്ത അവസ്ഥയിലായിരുന്നു പാർട്ടിയെങ്കിലും രാജ്യസഭ സീറ്റ് പിടിച്ചുവാങ്ങിയത് അണികളിലും ആവേശം സൃഷ്ടിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പകരം വയനാട് സീറ്റും ഒരു പേക്ഷ കേരള കോൺഗ്രസിന് ലഭിച്ചേക്കും. കോട്ടയവും വയനാടും വെച്ചുമാറുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ പിന്നീട് നടക്കും. കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച ഉറപ്പും കേരള കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്.
ഡൽഹിയിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളുടെയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണിയുമായിട്ടായിരുന്നു ചർച്ച. രാജ്യസഭ സീറ്റ് മാത്രമല്ല പാർട്ടി ആവശ്യെപ്പട്ട മറ്റ് പലകാര്യങ്ങളും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി അറിയിച്ചു.
കേരള കോൺഗ്രസ് ഒപ്പം ഇല്ലാതെ മുന്നണി സംവിധാനത്തിന് പ്രസക്തിയില്ലെന്നും ജനതാദൾ യു പോയതോടെ യു.ഡി.എഫ് ദുർബലമാണെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി ബോധ്യപ്പെടുത്തിയതാണ് കേരള കോൺഗ്രസിെൻറ മടക്കത്തിന് ആക്കം കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.