കേരള കോൺഗ്രസ് വീണ്ടും മുന്നണി പ്രവേശനത്തിന്
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം വീണ്ടും മുന്നണി പ്രവേശനത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കേരള കോൺഗ്രസ് നേതൃത്വം പരസ്യപ്രതികരണം നടത്തുന്നില്ലെങ്കിലും മുന്നണിയുടെ ഭാഗമാവാതെ പാർട്ടിക്ക് നിലനിൽപില്ലെന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിൽ വേഗം തീരുമാനമെടുക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം.
നിലവിൽ ഇരുമുന്നണികളുമായും ചർച്ചകൾ അണിയറയിൽ സജീവമാണെങ്കിലും ഇടതുമുന്നണി മനസ്സുതുറക്കാതിരിക്കുകയും ബി.ജെ.പിയിലേക്ക് ഇല്ലെന്ന് നേതൃത്വം അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ യു.ഡി.എഫിൽ ചേക്കേറാനാണ് കേരള കോൺഗ്രസിെൻറ നീക്കെമന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. എന്നാൽ, ഡിസംബർ രണ്ടാംവാരം കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
ശനിയാഴ്ച കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലും മുന്നണി പ്രവേശനം ചർച്ചയായി. ഒരുമുന്നണിയിലും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യം അവസാനിപ്പിക്കണമെന്ന് സീനിയർ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെെട്ടന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്ന് ഡിസംബർ 11ന് സംസ്ഥാന സമ്മേളനം നടത്താനും തീരുമാനിച്ചു. പാർട്ടി ജില്ല കമ്മിറ്റികളും മധ്യകേരളത്തിലെ പ്രാദേശിക നേതാക്കളും ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നതും പാർട്ടി നേതൃത്വത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുന്നണിയുടെ ഭാഗമാവുന്നിെല്ലങ്കിൽ പാർട്ടിയുടെ അടിത്തറ ദുർബലമാവുമെന്നും അണികളും ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച കോട്ടയത്ത് നടന്ന ചടങ്ങിൽ പെങ്കടുത്ത കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയും ഉമ്മൻ ചാണ്ടിയും മുന്നണി പ്രവേശന ചടങ്ങിന് തുടക്കമിടുന്ന രീതിയിൽ ചില പരാമർശങ്ങൾ നടത്തിയതും ശ്രദ്ധേയമായി. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയെ കേരള കോൺഗ്രസ് പിന്തുണക്കുമെന്നാണ് വിവരം. സ്റ്റിയറിങ് കമ്മിറ്റിയും ഇതേ നിലപാടിലാണ് എത്തിയിട്ടുള്ളത്. അതിനിടെ ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയും പരാമർശങ്ങളും വെറും തമാശ മാത്രമാണെന്ന് മാണി പിന്നീട് വ്യക്തമാക്കിയെങ്കിലും മകനും വൈസ് ചെയർമാനുമായ ജോസ് കെ. മാണിയടക്കമുള്ളവർ യു.ഡി.എഫിലേക്കുള്ള പ്രവേശനത്തിന് തയാറെടുക്കുകയാണേത്ര. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.
യു.ഡി.എഫ് ബന്ധം വിടാനുള്ള ചരൽക്കുന്ന് യോഗത്തിെൻറ തീരുമാനത്തിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലായിരുന്നു നേതൃത്വമെങ്കിലും അണികൾക്കിടയിൽ പഴയ ആവേശം കാണാത്തതും നേതാക്കളെ ഞെട്ടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം ബാക്കിനിൽക്കെ പാർട്ടി അടിത്തറ ശക്തമാക്കുന്നില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. പി.ജെ. ജോസഫും കൂട്ടരും ഇതേ നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നതും. അതിനിടെ ബി.ജെ.പി അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രത്തിൽ മന്ത്രിയാക്കിയതും മാണിയെ ഞെട്ടിച്ചു.
മധ്യകേരളത്തിൽ അൽഫോൻസിെൻറ നെേട്ടാട്ടം തങ്ങൾക്ക് ദോഷം ചെയ്യുമെന്നും നേതൃത്വം കണക്കുകുട്ടുന്നു. മധ്യകേരളത്തിലെ സഭ നേതൃത്വവും കർഷക സംഘടനകളും അൽഫോൻസിന് പിന്നാലെയുള്ളതും ആശങ്ക വർധിപ്പിക്കുന്നു. സഭ ആസ്ഥാനങ്ങളിലും ബിഷപ്പുമാരുടെ യോഗത്തിലും അൽഫോൻസിെൻറ സാന്നിധ്യം സജീവമാകുന്നതും കേരള കോൺഗ്രസിെൻറ ഉറക്കം െകടുത്തുന്നുണ്ട്. ൈക്രസ്തവ സഭ നേതൃത്വത്തിെൻറ ചാഞ്ചാട്ടെത്തയും കേരള കോൺഗ്രസ് ഭയക്കുന്നു. റബർ അടക്കം കാർഷികോൽപന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ പ്രതിസന്ധിയും പരിഹരിക്കാനാവാത്തും ഇടപെടൽ പരാജയമാകുന്നതും കേരള കോൺഗ്രസിെൻറ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.