ജോസഫിനെ മുന്നണിയിൽനിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെേട്ടക്കും
text_fieldsകോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിൽ പിന്നിൽ നിന്ന് കുത്തിയ പി.ജെ. ജോസഫിനെ െഎക്യ ജനാധിപത്യമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെേട്ടക്കും. പ്രവർത്തകരുടെ വികാരം ഇതാണെന്ന് ഒരു വിഭാഗം നേതാക്കൾ നേതൃത് വത്തെ ധരിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോൺഗ്രസ് എമ്മിന് പാലായിൽ സ്ഥാനാർത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച നടപടിയാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത നടപടികൾ എടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു േജാസ് കെ. മാണിയടക്കമുള്ള നേതാക്കൾ.
എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ജോസഫിനെ പാഠം പഠിപ്പിക്കണമെന്ന വികാരമാണ് പ്രവർത്തകർക്കുള്ളത്. 2019 ആഗസ്റ്റ് 23 നാണ് പാലാ
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ നാലും പരിശോധന അഞ്ചിനുമായിരുന്നു.
പിൻവലിക്കാനുള്ള തീയതി സെപ്റ്റംബർ ഏഴും. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ആഗസ്റ്റ് 23 ന് ചേർന്ന യോഗത്തിെൻറ തീരുമാനപ്രകാരം പാലാ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയോ ആർക്കെങ്കിലും ചിഹ്നം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു. ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ ജോസഫിെൻറ കത്ത് ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് പി.െജ. ജോസഫിനെ യു.ഡി.എഫിൽ നിന്ന് തന്നെ പുറന്തള്ളണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.