മുന്നണി പ്രവേശനം: ഭിന്നത രൂക്ഷമായതോടെ കേരള കോൺഗ്രസ് കടുത്ത നിലപാടിലേക്ക്
text_fieldsകോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ചെങ്ങന്നൂരിൽ കെ.എം. മാണിയുടെ പിന്തുണ തേടി ഇടത്-വലതുമുന്നണികളും ബി.ജെ.പിയും നെേട്ടാട്ടത്തിൽ. ത്രികോണമത്സരം ശക്തമായതോടെ കേരള കോൺഗ്രസിനും ക്രൈസ്തവ സഭകൾക്കും ചെങ്ങന്നൂരിൽ നിർണായക സ്വാധീനമുള്ളതിനാൽ ഏതുവിധേനയും മാണിയുെട പിന്തുണതേടാനാണ് ശ്രമം.
കേരള കോൺഗ്രസിന് മാത്രം 3500ലധികം വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. അതിനാൽ സി.പി.െഎയെപോലും തള്ളി ചെങ്ങന്നൂരിൽ മാണിയുെട വോട്ടുവേണമെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ ശനിയാഴ്ച സി.പി.എം നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. പ്രമുഖ സി.പി.എം നേതാക്കളും ഇതേ നിലപാടിലാണ്. എന്നാൽ, പി.ജെ. ജോസഫിെൻറ എതിർപ്പ് മറികടക്കാനാകാത്ത സാഹചര്യമാണ് മാണിക്ക്. ആവശ്യമെങ്കിൽ ജോസഫിനെ തള്ളാനും മാണി മടിക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന മാണിയുടെ മുന്നറിയിപ്പും ഇതിെൻറ ഭാഗമേത്ര.
ജോസഫിനെ അനുനയിപ്പിക്കാൻ നേരിട്ടും മധ്യസ്ഥർ മുഖേനയും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെെട്ടന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാണിക്കൊപ്പം ഇടതുമുന്നണിയിലേക്കില്ലെന്ന് ജോസഫ് വ്യക്തമാക്കിയിെട്ടന്നാണ് വിവരം. എന്നാൽ, ജോസഫിനെ ഒപ്പം നിർത്താൻ പുതിയ ഒാഫറുകളും മുന്നോട്ടുവെക്കുന്നുണ്ട്. പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ഇടതുപ്രവേശനം ആഗ്രഹിക്കുന്നതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ പലയിടത്തും ഇടതുമുന്നണിയുമായി കേരള കോൺഗ്രസ് പ്രവർത്തകർ സഹകരിക്കുന്നുണ്ട്. തേദ്ദശസ്ഥാപനങ്ങളിലും ഇൗ ബന്ധം ശക്തമാവുകയാണ്.
ജോസഫിനെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി ഇടതുമുന്നണിയിലേക്ക് പോകാനാണ് മാണിയുടെ ആഗ്രഹം. ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് പാലായിലെ വസതിയിലെത്തിയും ഇടതുസ്ഥാനാർഥി നേരിട്ടും യു.ഡി.എഫ് മുസ്ലിം ലീഗ് മുഖേനയും യു.ഡി.എഫ് നേതാക്കൾ വഴിയും മാണിയുടെ പിന്തുണ തേടിയതോടെ കേരള കോൺഗ്രസ് വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
എന്നാൽ, കേരള കോൺഗ്രസിെൻറ രാഷ്ട്രീയപ്രസക്തി വർധിെച്ചന്നും പിന്തുണതേടി മുന്നണികൾ പിന്നാലെവരുന്നത് പുതിയ രാഷ്ട്രീയമാറ്റത്തിന് വഴിയൊരുക്കുമെന്നും മാണി അവകാശപ്പെടുന്നു. ചെങ്ങന്നൂരിൽ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് ചർച്ചചെയ്യാൻ ഇനി പാർട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കേണ്ടെന്ന അഭിപ്രായവുമുണ്ട്. കേരള കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി രഹസ്യമായി ഇടതുമുന്നണിയെ പിന്തുണക്കുന്ന നിലപാടിൽ എത്തിയിട്ടുണ്ടേത്ര. മാണിയുടെ മൗനാനവാദത്തോടെയാണ് ഇതെന്നും സുചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.