ബാർ കോഴ ആരോപണം: കേരള കോൺഗ്രസ് റിപ്പോർട്ടിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതു പ്രവേശനത്തിനു പിന്നാലെ ബാർ കോഴക്കേസിൽ കെ.എം. മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ കോൺഗ്രസിലെ പ്രമുഖരാണെന്ന ആരോപണം കോൺഗ്രസിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്നു.
െഎ ഗ്രൂപ്പിനെതിരെയാണ് പ്രധാന ആരോപണമെങ്കിലും ഗ്രൂപ്പുകൾക്കതീതമായി ചില പ്രമുഖരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടതോടെ വിഷയം യു.ഡി.എഫിനെതിരാക്കാൻ ഇടതു മുന്നണിയും കരുക്കൾ നീക്കിത്തുടങ്ങി. ജോസ് പക്ഷത്തിെൻറ ഇടതു പ്രവേശനം അന്തിമഘട്ടത്തിലായിരിക്കെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ മുന്നണി പ്രതിരോധത്തിലാക്കിയേക്കാമെന്നതിനാൽ കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിൽ വിഷയം വൈകാരികമായി പ്രതിഫലിപ്പിക്കാനുള്ള നീക്കവും ശക്തമാണ്.
തദ്ദേശ-നിയമസഭ സീറ്റ് വിഭജനമടക്കം ചർച്ചകൾ സജീവമായതിനാൽ പ്രത്യേകിച്ച് മധ്യകേരളത്തിലും ആരോപണം കത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റിപ്പോർട്ട് പൂർണമായും പുറത്തെത്തിക്കാനാണ് ആദ്യശ്രമം. ഇത് കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
ജോസ് െക. മാണിയെ മുന്നിൽ നിർത്തിയുള്ള നീക്കമാണ് അണിയറയിൽ രൂപപ്പെടുന്നത്. കേരള കോണ്‍ഗ്രസിനെയും കെ.എം. മാണിയെയും കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് നേതാക്കളും പി.സി. ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസിെൻറ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെയും മുൻ വിജിലൻസ് ഉന്നതരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
കെ.എം. മാണിക്കെതിരായ ഗൂഢാലോചന സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. ആദ്യം മൗനാനുവാദം നൽകിയെങ്കിലും കെ.എം. മാണിയെ സമ്മർദത്തിലാക്കി മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം തിരിച്ചറിഞ്ഞതോടെ പ്രതിരോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐ ഗ്രൂപ്പിെൻറ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴക്കനും പങ്കാളികളായി.
ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014ല്‍ കെ.എം. മാണി പാർട്ടി െഡപ്യൂട്ടി ചെയർമാനായിരുന്ന സി.എഫ്. തോമസിെൻറ നേതൃത്വത്തിൽ അന്വേഷണ കമീഷൻ രൂപവത്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.