ഇത് വേർപിരിയൽ കാലം
text_fieldsകോട്ടയം: യോജിച്ചിട്ടും രണ്ടായി തുടർന്ന ജോസഫ്-മാണി വിഭാഗങ്ങൾ ഇനി ര ണ്ട് കേരള കോൺഗ്രസുകൾ. 23 വര്ഷത്തെ ശത്രുത അവസാനിപ്പിച്ച് 2010 മേയിലാ ണ് മാണിയും ജോസഫും കൈകോർത്തത്. ഇടത് മന്ത്രിസഭയിൽനിന്ന് രാജി ന ൽകിയ ജോസഫ്, വർക്കിങ് ചെയർമാനും മാണി ചെയർമാനുമായാണ് ഐക്യകേ രള കോൺഗ്രസ് പിറന്നത്. ഒമ്പത് വർഷം പിന്നിടുേമ്പാൾ, മാണിയുെട നിര ്യാണത്തിെൻറ 68ാം ദിനം ജോസ് കെ. മാണിയിലൂടെ കേരള കോൺഗ്രസിൽ പിളർപ്പി െൻറ പുതുചരിത്രം.
പലവട്ടം പിളർപ്പിെൻറ വക്കിൽ
കേരള കോൺഗ്രസിെൻറ വിലപേശൽ ശക്തി വർധിപ്പിക്കുകയെന്ന സഭ നേതൃത്വത്തിെൻറ ആശയമായിരുന്നു ലയനത്തിെൻറ പിന്നിലെങ്കിലും യോജിച്ച് പ്രയാണം ഒരുഘട്ടത്തിലും സുഗമമായിരുന്നില്ല. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനായി ഇടുക്കി സീറ്റ് ആവശ്യപ്പെട്ടുള്ള തർക്കം പാർട്ടിയെ പിളർപ്പിെൻറ വക്കിലെത്തിച്ചു. അന്ന് പി.സി. ജോർജിനെ ഉപയോഗിച്ച് മാണി ഇടുക്കി സീറ്റാവശ്യം വെട്ടി. പിന്നാലെ ഇടതിലേക്ക് ചായാനുള്ള മാണിയുടെ ശ്രമം ജോസഫിെന മുൻനിർത്തി കോൺഗ്രസ് തടഞ്ഞു.
ബാർ കോഴ ആരോപണം ഇരുവിഭാഗങ്ങൾ തമ്മിലുള്ള മാനസിക ഭിന്നത രൂക്ഷമാക്കി. മാണി രാജിനൽകിയപ്പോൾ ജോസഫ് രാജിക്ക് തയാറായില്ല. ഇതും പിളർപ്പിെൻറ പ്രതീതി സൃഷ്ടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫ്രാൻസിസ് ജോർജിന് സുരക്ഷിത സീറ്റെന്ന ആവശ്യത്തിൽ വീണ്ടും ഭിന്നതയുയർന്നു. ഇതിെനാടുവിൽ ജോസ് കെ. മാണിയുടെ അപ്രമാദിത്വത്തിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിലൊരു വിഭാഗം പുതിയ പാർട്ടി രൂപവത്കരിച്ചു. എന്നാൽ, ജോസഫ് മാണിക്കൊപ്പം നിന്നു.
ഭിന്നത ഒടുവിൽ പിളർപ്പിൽ
ജോസ് കെ. മാണിയുടെ കേരള യാത്രയോടെയാണ് ഭിന്നത വീണ്ടും രൂക്ഷമായത്. കൂടിയാലോചനയില്ലാതെയാണ് യാത്രയെന്ന് ജോസഫ് തുറന്നടിച്ചു. ലോക്സഭ െതരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിെൻറ സീറ്റാവശ്യം സ്ഥിതി കൂടുതൽ വഷളാക്കി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് കോട്ടയം സീറ്റ് ജോസഫിനെന്ന ധാരണയിൽ പിരിഞ്ഞെങ്കിലും ജോസ് കെ. മാണിയുെട നേതൃത്വത്തിൽ ജോസഫിനെ വെട്ടി.
തർക്കം പൊട്ടിത്തെറിയായി
മാണിയുടെ നിര്യാണത്തോടെ ഇരു വിഭാഗവും പോർവിളികൾക്കും രഹസ്യയോഗങ്ങൾക്കും തുടക്കമിട്ടു. ജോസ് കെ. മാണിയെ ചെയർമാനാക്കണമെന്ന് പത്ത് ജില്ല പ്രസിഡൻറുമാർ ആവശ്യപ്പെട്ടതോെട തർക്കം കടുത്തു. ഇതിനിടെ ജനറൽ സെക്രട്ടറി ജോയി എബ്രഹാമും സി.എഫ്. തോമസും അനുകൂല നിലപാട് സ്വീകരിച്ചതോടെ ജോസഫിനാണ് ചെയർമാെൻറ ചുമതലയെന്ന് കാട്ടി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. മാണി വിഭാഗവും കമീഷന് കത്ത് നൽകി.
നിയമസഭയിൽ മാണിയുെട സീറ്റ് ആവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയതോടെ ഇരുവിഭാഗവും കൂടുതൽ അകന്നു. മാണി വിഭാഗവും കത്ത് നൽകി. ഇതോടെ പോര് തെരുവിലേക്ക് നീണ്ടു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസ് കെ. മാണിെയ അനുകൂലിക്കുന്ന 127 അംഗങ്ങൾ ജോസഫിന് കത്ത് നൽകി. സമവായത്തിലൂടെ ചെയർമാൻ എന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നു. സമവായ ചർച്ചകളും ഫോർമുലകളും പല കോണിൽനിന്ന് ഉയർന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.