സമവായത്തിെൻറ നേട്ടം ജോസഫിന്; പിളർപ്പിെൻറ ലാഭം ജോസിന്
text_fieldsതൊടുപുഴ: സമവായം പറഞ്ഞ പി.ജെ. ജോസഫിനും ജോസഫിന് വഴങ്ങാത്ത ജോസ് കെ. മാണിക്കും പിള ർപ്പ് ആശ്വാസം. ഇരുവർക്കും രണ്ടുതരത്തിൽ നേട്ടമാണ് രണ്ട് കേരള കോൺഗ്രസായി പോകുന ്നതിനു വഴിതുറന്നു കിട്ടുന്നത്. മാണിപക്ഷത്തെ പ്രമുഖരെ ഒപ്പം നിർത്താനാകുന്നതും സഭ മ േലധ്യക്ഷന്മാരെയടക്കം മധ്യസ്ഥരെ ജോസ് കെ. മാണിയാണ് പിളർപ്പ് ആഗ്രഹിച്ചതെന്ന് ബോധ്യപ്പെടുത്താനായതും ജോസഫിെൻറ നേട്ടം. തെൻറ മാത്രം നേതൃത്വം അംഗീകരിക്കുന്നവരുടെ പാർട്ടിയെന്ന മോഹമാണ് ജോസ് കെ. മാണി, സമവായം തള്ളി നേടിയെടുത്തത്. ഒരു വിഭാഗത്തിെൻറ സർവസമ്മതനായ ചെയർമാൻ പദവിയിൽ അവരോധിതനായതിലൂടെ കൈക്കുള്ളിൽ ഒരുപാർട്ടിയാണ് ജോസ് കെ. മാണിക്ക് സ്വന്തമായത്. മുതിർന്ന നേതാക്കളിൽ പലരുടെയും ഒഴിവാകൽ തെൻറ മാത്രം നിലപാടിൽ മുന്നോട്ടുപോകാനും സഹായകമാകും. ഈ നേട്ടങ്ങൾ സ്വപ്നം കണ്ടുതന്നെയാണ് സഭ നേതൃത്വത്തിെൻറപോലും സമവായനീക്കങ്ങളോട് ഒരുഘട്ടത്തിലും ഉള്ളറിഞ്ഞ് ജോസ് കെ. മാണി സഹകരിക്കാതിരുന്നതും.
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന നിലപാടിൽ ആദ്യവസാനം നിലകൊണ്ടതും പിളർപ്പുലക്ഷ്യം വെച്ചുതന്നെ. കെ.എം. മാണി ഏതാണ്ട് ഏകപക്ഷീയമായി തന്നെ നിശ്ചയിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാട് നേരിയ ഭൂരിപക്ഷത്തിനായാൽപോലും തനിക്ക് അനുകൂലമാകുമെന്ന് ഉറപ്പിച്ചായിരുന്നു ഈ നീക്കം. പാർലമെൻററി പാർട്ടിയിലും ഉന്നതാധികാര സമിതിയിലും ജോസഫിെൻറ സീനിയോറിറ്റിക്ക് മുൻതൂക്കം കിട്ടുമെന്ന് മനസ്സിലാക്കിയുള്ള കടുംപിടിത്തം ഒടുവിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് സ്വയം നടപ്പാക്കിയതോടെ നില ഭദ്രമാക്കുകയായിരുന്നു ജോസ് കെ. മാണി.
പാർലമെൻററി പാർട്ടിയിലും തുടർന്ന് ഉന്നതാധികാര സമിതിയിലും തീരുമാനമെടുത്ത് നടപ്പാക്കുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങുകയും ചെയ്യുന്ന കെ.എം. മാണിയുടെ കീഴ്വഴക്കം ജോസഫ് ആവർത്തിച്ചുപറഞ്ഞത് ജോസ് കെ. മാണിക്ക് സ്വീകാര്യമായില്ലെങ്കിലും മാണിപക്ഷത്തെ പ്രമുഖരെ ഇത്തരത്തിൽ ചിന്തിപ്പിക്കാനും ഒപ്പം നിർത്താനുമായതാണ് ജോസഫിന് ശക്തിയായത്. പാർട്ടി പിളർന്നാലും മുന്നണിയുടെ ഭാഗമായി തുടരാമെന്ന ആനുകൂല്യവും ഇരുവിഭാഗത്തിനും നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.